ചെന്നൈ: നായ്ക്കളുടെ വീഡിയോകൾ സോഷ്യൽ മീഡിയിൽ പലപ്പോഴും ഏറെ ശ്രദ്ധേയമാകാറുണ്ടെങ്കിലും ഇപ്പോഴിതാ വ്യത്യസ്തമായ മറ്റൊരു വീഡിയോ. ഇത് ഏറെ വൈറലായിക്കഴിഞ്ഞു.
കാർ സുരക്ഷിതമായി പാർക്ക് ചെയ്യാൻ യജമാനനെ സഹായിക്കുന്ന നായയുടെ വീഡിയോയാണിത്. കാറിന്‍റെ പുറകിലെ നടപ്പാതയിൽ ഇരുന്നാണ് ആശാന്‍ ഡ്രൈവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നത്. ഗോൾഡൻ റിട്രീവർ ഇനത്തിൽപ്പെട്ട ഒരു നായയാണ് ഇത്.
‘ഹ്യൂമർ ആൻഡ് അനിമൽസ്’ എന്ന അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നായ തന്‍റെ പിൻകാലുകളിൽ ഇരുന്ന് മുൻകാലുകൾ കൊണ്ട് കാർ പാർക്ക് ചെയ്യാൻ നിർദ്ദേശിക്കുന്നതും, കാർ നടപ്പാതയുടെ അടുത്തെത്തുമ്പോൾ കാർ നിർത്താനായി കുരയ്ക്കുന്നതും വീഡിയോയിൽ കാണാം.
“നിങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ബാർക്കിംഗ് സെൻസർ” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. അതേസമയം, വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഇതുവരെ 30 ലക്ഷത്തോളം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. നായയെ പ്രശംസിച്ചുകൊണ്ടുള്ള നിരവധി കമന്‍റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.ചെന്നൈ: