സിനിമ-സീരിയല്‍ നടി രശ്മി ഗോപാല്‍ അന്തരിച്ചു

തിരുവനന്തപുരം: സിനിമ-സീരിയല്‍ നടി രശ്മി ഗോപാല്‍ (51) അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്വന്തം സുജാത എന്ന സീരിയലില്‍ അഭിനയിച്ചുവരികയായിരുന്നു.

ബെംഗലൂരുവില്‍ ജനിച്ചുവളര്‍ന്ന രശ്മി, പരസ്യചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തെത്തിയത്. നിരവധി സീരിയലുകളില്‍ വേഷമിട്ടു. മലയാളം, തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഭര്‍ത്താവ്: ജയഗോപാല്‍. മകന്‍: പ്രശാന്ത് കേശവ്.

രശ്മിയുടെ നിര്യാണത്തില്‍ സിനിമ-സീരിയല്‍ രംഗത്തെ നിരവധി താരങ്ങള്‍ അനുശോചനം രേഖപ്പെടുത്തി.