വെള്ളറടയിലെ പാറ ഖനനം: അനുമതി സ്റ്റേ ചെയ്ത് ഹൈക്കോടതി

തിരുവനന്തപുരം: വെള്ളറടയില്‍ സഹ്യപര്‍വ്വതത്തിന്റെ ചെരുവിലുള്ള കൂനിച്ചി കൊണ്ടകെട്ടി മലയിലെ പാറ ഖനനത്തിനുള്ള അനുമതി ഹൈക്കോടതി സ്‌റ്റേ ചെയ്തു. സമുദ്രനിരപ്പില്‍ നിന്ന് 500 അടിയോളം ഉയരത്തിലുള്ള പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഇവിടെ നടക്കുന്ന ഖനനം തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.

അനുമതിയോടെയാണ് ഖനനം നടക്കുന്നതെങ്കിലും കേരള ലാന്റ് അസെസ്‌മെന്റ് ആക്ട് പ്രകാരം ഈ ഭൂമി കൃഷിക്ക് വേണ്ടി പതിച്ച് നല്‍കിയതാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമായതായി വിലയിരുത്തിയാണ് കോടതി സ്‌റ്റേ ചെയ്തത്.