കൊറോണ വ്യാപനം: വിമാനത്തിനുളളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി ഡിജിസിഎ, പാലിക്കാത്തവര്‍ക്കെതിരെ നടപടി

ന്യൂഡെല്‍ഹി: രാജ്യത്ത് കൊറോണ വ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ യാത്രക്കാര്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് വിമാനക്കമ്പനികള്‍ക്ക് ഡിജിസിഎയുടെ നിര്‍ദ്ദേശം. വിമാനത്തിനുള്ളില്‍ മാസ്‌ക് ധരിക്കല്‍ അടക്കമുള്ള പ്രോട്ടോക്കോള്‍ യാത്രക്കാര്‍ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് വിമാനക്കമ്പനികള്‍ ഉറപ്പുവരുത്തണം. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കാനും വിമാനക്കമ്പനികളോട് ഡിജിസിഎ എനിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് കൊറോണ കേസുകള്‍ ഉയരുകയാണ്. ഡല്‍ഹിയില്‍ പുതുതായി 1652 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഈ പശ്ചാത്തലത്തിലാണ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് ഡിജിസിഎ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

വിമാനക്കമ്പനികള്‍ മാര്‍ഗനിര്‍ദ്ദേശം കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ പരിശോധന നടത്തും. യാത്രക്കാര്‍ എല്ലായ്‌പ്പോഴും മാസ്‌ക് ധരിച്ചിരിക്കണം. യാത്രക്കാര്‍ കൃത്യമായി സാനിട്ടൈസ് ചെയ്യുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. പ്രോട്ടോക്കോള്‍ പാലിക്കാന്‍ യാത്രക്കാരില്‍ ആരെങ്കിലും തയ്യാറായില്ലെങ്കില്‍ വിമാനക്കമ്പനികള്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഡിജിസിഎ നിര്‍ദ്ദേശിച്ചു.