ബി​രി​യാ​ണിയ്ക്ക് തി​യ​റ്റ​ർ കി​ട്ടു​ന്നി​ല്ലെന്ന് സംവിധായകൻ സ​ജി​ൻ​ബാ​ബു

തി​രു​വ​ന​ന്ത​പു​രം: ചി​ല​യി​ട​ത്ത് തി​യേ​റ്റ​ർ കി​ട്ടു​ന്നി​ല്ലെ​ന്നും സി​നി​മ റി​ലീ​സാ​യ ഇ​ട​ങ്ങ​ളി​ൽ ടി​ക്ക​റ്റ് ന​ൽ​കു​ന്നി​ല്ലെ​ന്നും ബി​രി​യാ​ണി സി​നി​മ സം​വി​ധാ​യ​ക​ൻ സ​ജി​ൻ​ബാ​ബു. കേ​സ​രി സ്മാ​ര​ക​ത്തി​ൽ മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ടി​ക്ക​റ്റി​നാ​യി ക്യൂ​വി​ൽ നി​ൽ​ക്കു​ന്ന​വ​രോ​ട് മ​റ്റ് സി​നി​മ​ക​ളു​ടെ ടി​ക്ക​റ്റു ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ് സി​നി​മ കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രെ തി​രി​ച്ച​യ​യ്ക്കു​ന്നു. പ​ത്ത് സെ​ൻറ​റു​ക​ളി​ൽ സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നി​ല്ല.

ഒ​രു പ്ര​ദ​ർ​ശ​നം പോ​ലും ന​ട​ത്താ​തെ ഒ​ഴി​വാ​ക്കു​ക​യാ​ണ്. സ​ർ​ക്കാ​ർ തി​യ​റ്റ​റു​ക​ളി​ൽ സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​ള്ള നീ​ക്കം ന​ട​ക്കു​ക​യാ​ണ്. സെ​ൻ​സ​ർ ബോ​ർ​ഡ് എ ​സ​ർ​ട്ടി​ഫി​ക്ക​റ്റോ​ടെ പ്ര​ദ​ർ​ശ​നാ​നു​മ​തി ന​ൽ​കി​യി​ട്ടും തി​യ​റ്റ​റു​ക​ൾ ആ​രെ​യോ ഭ​യ​ന്ന് സി​നി​മ കാ​ണി​ക്കു​ന്നി​ല്ല.

ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ൽ പ​ങ്കെ​ടു​ത്ത് ശ്ര​ദ്ധേ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ബി​രി​യാ​ണി സി​നി​മ. എ​ന്നാ​ൽ ചി​ല സി​നി​മാ തി​യ​റ്റ​റു​ക​ൾ സൂ​പ്പ​ർ സെ​ൻ​സ​ർ ബോ​ർ​ഡാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. ക​നി കു​സൃ​തി​ക്ക് മി​ക​ച്ച ന​ടി​ക്കു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡും ദേ​ശീ​യ അ​വാ​ർ​ഡി​ൽ സം​വി​ധാ​ന​ത്തി​നു​ള്ള പ്ര​ത്യേ​ക പ​രാ​മ​ർ​ശ​വും നേ​ടി​യ സി​നി​മ​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.