ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പണിമുടക്കി

വാഷിം​ഗ്ടൺ: ലോകത്താകമാനം ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പണിമുടക്കി. ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് ന്യൂസ് ഫീഡ് അപ് ഡേറ്റ് ചെയ്യാനോ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ സാധിക്കുന്നില്ല. ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് ഇന്ന് ഉച്ചമുതലാണ് ഫേസ്ബുക്ക് മെസ്സഞ്ചര്‍, ഇന്‍സ്റ്റാഗ്രാം സേവനങ്ങള്‍ക്ക് തടസ്സം നേരിട്ടത്.

ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നായി നിരവധി ഉപഭോക്താക്കളാണ് പരാതിയുമായി രം​ത്തെത്തിയിരിക്കുന്നത്. ചലർക്ക് ട്വിറ്റർ ഉപയോ​ഗിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.യൂറോപ്പിലാണ് ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ പ്രശ്നം അഭിമുഖീരരിക്കുന്നതെങ്കിലും മറ്റ് രാജ്യങ്ങളിലെ ഉപഭോക്താക്കളുംസമാന പ്രശ്നം നേരിടുന്നതായാണ് റിപ്പോർട്ട്. ഇന്ന് ഇന്ത്യൻ സമയം 3.15 ഓടെയാണ് ഫേസ്ബുക്കും, ഫേസ്ബുക്കിന്റെ ഉത്പന്നങ്ങളായ മെസഞ്ചർ, വാട്സ് ആപ്പ്, ഇൻസ്റ്റ​ഗ്രാം എന്നിവ പണിമുടക്കി തുടങ്ങിയത്.

ഡൗൺ ഡിടെക്ടറിൽ യൂറോപ്പിൽ നിന്നാണ് ഏറ്റവും കൂടുതൽ പ്രശ്നം റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് കാണിച്ചു. യുഎസ്, മിഡിൽ ഈസ്റ്റ്, ജപ്പാൻ എന്നിവിടങ്ങളിലും സമൂഹമാധ്യമങ്ങൾ പ്രവർത്തിക്കുന്നതിൽ തടസം നേരിടുന്നുണ്ട്. വിഷയത്തിൽ ഫേസ്ബുക്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല. ട്വിറ്ററിലടക്കം നിരവധി ഉപയോക്താക്കള്‍ പ്രശ്നം ചര്‍ച്ചയാക്കിയിട്ടുണ്ട്.