മുംബൈ: അക്ഷയ് കുമാര്‍ - രാഘവ ലോറന്‍സ് ചിത്രമായ ’ ലക്ഷ്മി ബോംബ് ” നവംബര്‍ 9 ന് ഡിസ്നി പ്ലസ് ഹോട് സ്റ്റാറില്‍ റിലീസ് ചെയ്യും.തമിഴില്‍ രാഘവ ലോറന്‍സ് നായകനായി അഭിനയിച്ചു സംവിധാനം ചെയ്തു വന്‍വിജയം നേടിയ ’കാഞ്ചന”യുടെ ഹിന്ദി റീമേക്കാണ് ’ലക്ഷ്മി ബോംബ് “.
കിയാര അദ്വാനിയാണ് ലക്ഷ്മി ബോംബില്‍ നായിക. തുഷാര്‍ കപൂര്‍ , മുസ്ഖാന് ഖുബ്ചന്ദാനി, എന്നിവരാണ് മറ്റു താരങ്ങള്‍ . പോയവര്‍ഷം അക്ഷയ് കുമാറിന് സൂപ്പര്‍ ഹിറ്റുകള്‍ മാത്രമാണ് സമ്മാനിച്ചത്.’ലക്ഷ്മി ബോംബ് ”അതിന്റെ തുടര്‍ച്ചയാവുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.