കൊച്ചി; സിനിമ നിർമാതാവും വിതരണക്കാരനുമായ ഷെറീഫ് കൊട്ടാരക്കര (76) അന്തരിച്ചു. കീർത്തി നഗറിലെ വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കടൽക്കാറ്റ്, ലൗലി എന്നീ ചിത്രങ്ങൾ നിർമിച്ചു. നൂറോളം ചിത്രങ്ങൾ വിതരണം ചെയ്തു. ഫിലിം ചെംബർ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളിൽ ഭാരവാഹിത്വം വഹിച്ചു. തിയറ്റർ ഉടമയായിരുന്നു. ഇടക്കാലത്ത് ഗീത എന്ന പത്രവും നടത്തിയിരുന്നു. ഷരീഫയാണ് ഭാര്യ. ഷാജഹാൻ, ഷൈല എന്നിവർ മക്കളാണ്.