സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; നിർമ്മാതാവ് ആൽവിൻ ആൻ്റണിക്കെതിരെ കേസ്

കൊച്ചി: മലയാള സിനിമയിൽ വീണ്ടും കാസ്റ്റിം​ഗ് കൗച്ച് വിവാദം. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് നിർമ്മാതാവ് പീഡിപ്പിച്ചെന്ന ആരോപണവുമായി പെൺകുട്ടി രം​ഗത്ത്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് മലയാള സിനിമ നിർമ്മാതാവിനെതിരെ കേസെടുത്തു.

നിർമ്മാതാവ് ആൽവിൻ ആൻ്റണിക്കെതിരെയാണ് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തത്. 20 വയസ്സുള്ള മോഡലാണ് നി‍ർമ്മാതാവിനെതിരെ പരാതി നൽകിയത്.
തനിക്ക് സിനിമയിൽ അവസരം നൽകാം എന്ന് വാ​ഗ്ദാനം ചെയ്ത് നി‍ർമ്മാതാവ് പീഡിപ്പിച്ചെന്നാണ് പരാതിയിൽ യുവമോഡൽ പറയുന്നത്. നാല് തവണ പീഡനത്തിന് ഇരയായെന്നും പരാതിയിലുണ്ട്. ‘ഓം ശാന്തി ഓശാന’, ‘അമർ അക്ബർ അന്തോണി’ തുടങ്ങിയ സിനിമകളുടെ നിർമ്മാതാവാണ് ആൽവിൻ ആന്റണി.