“കാക്കിയുടെ കരുതൽ “; കളമശേരി പോലീസിൻ്റെ ഡോക്യുമെൻ്ററി മ്യൂസിക്കൽ ആൽബം വയറൽ

കൊച്ചി: “കാക്കിയുടെ കരുതൽ ” കളമശേരി പോലീസ് പൊതുജന പങ്കാളിത്തതോടെ തയ്യാറാക്കിയ ഡോക്യുമെൻ്ററി മ്യൂസിക്കൽ ആൽബം സോഷ്യൽ മീഡിയയിൽ വയറൽ. കൊറോണ കാലത്ത് ചെയ്യേണ്ടതും അല്ലാത്തതുമായ കാര്യങ്ങൾ ഗാനത്തിലൂടെ മനോഹരമായി ആവിഷ്കരിച്ചിരിക്കുകയാണ്. മാസ്ക് ധരിക്കേണ്ടതിൻ്റെ പ്രാധാന്യത്തെ പറ്റിയും സാമൂഹിക അകലം പാലിക്കേണ്ടതിനെ കുറിച്ചും പൊതുജനങ്ങൾക്ക് കാട്ടികൊടുക്കുന്നുണ്ട്. ഒപ്പം പോലീസിൻ്റെ സാമൂഹിക പ്രവർത്തനങ്ങളും.

പോലീസ് ടീമിനൊപ്പം സഞ്ചരിച്ച് പോലീസിന്റെ ജനസേവന പ്രവർത്തനങ്ങൾ തത്സമയം ചിത്രീകരിച്ച ആൽബം തയ്യാറാക്കിയത് ദേവ്. ജി. ദേവൻ്റെ സംവിധാന മികവിലാണ്. സർക്കിൾ ഇൻസ്പെക്ടർ പി ആർ. സന്തോഷിൻ്റെ നേതൃത്വത്തിലാണ് ആൽബം തയ്യാറാക്കിയത്.

ആൽബത്തിലെ ഗാനം ‘ഇതിനോടകം തന്നെ സൂപ്പർ ഹിറ്റാണ്. ഡോ. പൂർണ്ണത്രയീ ജയപ്രകാശിന്റെ രചനയിൽ -കെ.എം. ഉദയനാണ് സംഗീതം നിർവഹിച്ചത്. സൈലേഷ് നാരായണന്റെ ഓർക്കസ്ട്രേഷനിൽ ഈ ഗാനം മനോഹരമായി പാടിയത് കളമശേരി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ മൃത്യുഞ്ജയനാണ്. ഛായാഗ്രാഹകൻ റോയൽ റഫീഖാണ്.