ഗുരുതരാവസ്ഥയിലാക്കിയത് സോഷ്യൽ മീഡിയ; പൂ​ര്‍​ണ​മാ​യും ആ​രോ​ഗ്യ​വ​തി​ ; അ​സം​ബ​ന്ധ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് നി​ര്‍​ത്തണമെന്ന് അ​പ​ര്‍​ണ ബാ​ല​മു​ര​ളി

കൊച്ചി: ന​ടി അ​പ​ര്‍​ണ ബാ​ല​മു​ര​ളിയു​ടെ ആ​രോ​ഗ്യ​സ്ഥി​തി​യെ​ക്കു​റി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി പ​ല ത​ര​ത്തി​ലു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ളും പ്ര​ച​രി​ക്കു​ന്നു​ണ്ട്. അ​പ​ര്‍​ണ ക​ടു​ത്ത പ​നി ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ലാ​ണെ​ന്നും ഇ​പ്പോ​ള്‍ ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യി​ലാ​ണെ​ന്നു​മാ​ണ് ചി​ല ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​ടു​വി​ല്‍ അ​പ​ര്‍​ണ ത​ന്നെ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​ത്തി​യി​രി​ക്കു​കാ​ണ്.

ത​ന്‍റെ ആ​രോ​ഗ്യ സ്ഥി​തി​യെ​ക്കു​റി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ക്കു​ന്ന വാ​ര്‍​ത്ത​ക​ള്‍ വ്യാ​ജ​മാ​ണെ​ന്നാ​ണ് അ​പ​ര്‍​ണ ത​ന്നെ അ​റി​യി​ച്ചി​രി​ക്കു​ന്നത്. എ​ന്‍റെ ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ച് മോ​ശ​മാ​യ ചി​ല കിം​വ​ദ​ന്തി​ക​ള്‍ കേ​ള്‍​ക്കു​ന്നു​ണ്ട്. ഞാ​ന്‍ പൂ​ര്‍​ണ​മാ​യും ആ​രോ​ഗ്യ​വ​തി​യാ​ണ്. ദ​യ​വാ​യി ഇ​ത്ത​രം അ​സം​ബ​ന്ധ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് നി​ര്‍​ത്തു​ക! ആ​രും പ​രി​ഭ്രാ​ന്ത​രാ​ക​രു​ത് എ​ന്നാ​ണ് എ​ന്‍റെ എ​ല്ലാ സു​ഹൃ​ത്തു​ക്ക​ളോ​ടും കു​ടും​ബാം​ഗ​ങ്ങ​ളോ​ടും പ​റ​യാ​നു​ള്ള​ത്.

ഞാ​ന്‍ സു​ഖ​മാ​യി ഇ​രി​ക്കു​ന്നു. അ​ടു​ത്തി​ടെ ഞാ​ന്‍ നി​രാ​മ​യ റി​ട്രീ​റ്റ്സി​ല്‍ പോ​യ​പ്പോ​ള്‍ എ​ടു​ത്ത ചി​ത്ര​ങ്ങ​ളാ​ണ് ഒ​പ്പം പ​ങ്കു​വ​യ്ക്കു​ന്ന​ത് എ​ന്നാ​യി​രു​ന്നു അ​പ​ര്‍​ണ​യു​ടെ പ്ര​തി​ക​ര​ണം. സ​ത്യാ​വ​സ്ഥ അ​പ​ര്‍​ണ ത​ന്നെ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ താ​ര​ത്തി​ന്‍റെ ആ​രാ​ധ​ക​ര്‍ ആ​ശ്വാ​സ​ത്തി​ലാ​ണ്. ഒ​രു സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യ​മ​നു​ഭ​വ​പ്പെ​ട്ട അ​പ​ര്‍​ണ ബാ​ല​മു​ര​ളി​യെ ആ​ശു​പ​ത്രി​യി​ലാ​ക്കു​ക​യും തു​ട​ര്‍​ന്ന് താ​ര​ത്തി​ന്‍റെ അ​വ​സ്ഥ ഗു​രു​ത​ര​മാ​വു​ക​യു​മാ​യി​രു​ന്നു എ​ന്നാ​യി​രു​ന്നു വാ​ര്‍​ത്ത​ക​ള്‍. ഈ ​വാ​ര്‍​ത്ത​ക​ളാ​ണ് വ്യാ​ജ​മാ​ണെ​ന്ന് ഇ​പ്പോ​ള്‍ ബോ​ധ്യ​മാ​യി​രി​ക്കു​ന്ന​ത്.