മഞ്ജു വാര്യരുടെ ‘രാജമാണിക്യം’; മമ്മൂട്ടിക്ക് വേറിട്ട പിറന്നാളാശംസയുമായി ടീം ‘വെള്ളരിക്കാ പട്ടണം

കൊച്ചി: മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘വെള്ളരിക്കാ പട്ടണം’. പരസ്യമേഖലയില്‍ നിന്ന് വരുന്ന, നവാഗതനായ മഹേഷ് വെട്ടിയാര്‍ ആണ് സംവിധാനം. കാരിക്കേച്ചര്‍ സ്വഭാവത്തിലുള്ളതായിരുന്നു ചിത്രത്തിന്‍റെ നേരത്തെ പുറത്തെത്തിയ ഫസ്റ്റ് ലുക്ക് അടക്കമുള്ള പബ്ലിസിറ്റി മെറ്റീരിയലുകള്‍. ഇപ്പോഴിതാ മമ്മൂട്ടിയുടെ 70-ാം പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് വേറിട്ട രീതിയില്‍ ആശംസയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍.

‘രാജമാണിക്യ’വും ‘ഭാസ്‍ക്കര പട്ടേലരും’ അട്ടക്കമുള്ള മമ്മൂട്ടിയുടെ ഹിറ്റ് കഥാപാത്രങ്ങളുടെ മേക്കോവറില്‍ മഞ്ജു വാര്യര്‍ എത്തിയാല്‍ എങ്ങനെയുണ്ടാവുമെന്നാണ് കാരിക്കേച്ചര്‍ രൂപത്തില്‍ അണിയറക്കാര്‍ അന്വേഷിക്കുന്നത്. ഈ ചിത്രങ്ങള്‍ ചേര്‍ത്ത് മമ്മൂട്ടിയുടെ ഹിറ്റ് ഡയലോഗുകള്‍ക്കൊപ്പം ഒരു വീഡിയോയും അവര്‍ പുറത്തിറക്കിയിട്ടുണ്ട്.

സംവിധായകനൊപ്പം ശരത് കൃഷ്‍ണയും ചേര്‍ന്ന് രചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ഫുള്‍ഓണ്‍ സ്റ്റുഡിയോസ് ആണ്. ഛായാഗ്രഹണം ജയേഷ് നായര്‍. എഡിറ്റിംഗ് അപ്പു എന്‍ ഭട്ടതിരി, അര്‍ജു ബെന്‍. സംഗീതം സച്ചിന്‍ ശങ്കര്‍ മന്നത്ത്. വസ്ത്രാലങ്കാരം സമീറ സനീഷ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബു. ഡിസൈന്‍സ് ഓള്‍ഡ് മങ്ക്സ്.