ഫാദേഴ്‌സ് ഡേയില്‍ ഹിറ്റായി മമ്മൂക്കയും പേരക്കിടാവും ; ആഘോഷമാക്കി ആരാധകർ

കൊച്ചി: ഫാദേഴ്‌സ് ഡേയുമായി ബന്ധപ്പെട്ട് പ്രമുഖരടക്കം നിരവധി പേര്‍ അച്ഛനുമൊത്തുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ മലയാളികള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ഹിറ്റായിരിക്കുന്ന ഒരു ചിത്രമുണ്ട് ഇക്കൂട്ടത്തില്‍. അത് മറ്റാരുടേയും അല്ല മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ ചിത്രമാണ്.

പേരക്കിടാവിന്റെ മുടികെട്ടികൊടുത്ത് സുന്ദരിയാക്കുന്ന ഉപ്പൂപ്പയുടെ വാത്സല്യം നിറഞ്ഞ ചിത്രം പങ്കുവച്ചിരിക്കുന്നത് ദുല്‍ക്കര്‍ സല്‍മാന്‍ തന്നെയാണ്. ഫാദേഴ്സ് ഡേയില്‍ ദുല്‍ഖര്‍ പങ്കുവച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറാലാകുകയാണ്. ചിത്രത്തില്‍ ദുല്‍ക്കറിന്റെ മകള്‍ മറിയത്തിന്റെ മുടി കെട്ടി കൊടുക്കുന്ന മമ്മൂട്ടിയെ കാണാം.

നീട്ടി വളര്‍ത്തിയ സ്വന്തം മുടിയും കെട്ടിവച്ച് കണ്ണട വച്ച മമ്മൂക്കയ്ക്ക് മുന്നില്‍ കപ്പ് ചുണ്ടോട് ചേര്‍ത്ത് നല്ല കുട്ടിയായിരിക്കുന്ന മറിയം. ഹാപ്പി ഫാദേഴ്സ് ഡേ എന്ന ക്യാപ്ഷനൊപ്പം നോ ക്യാപ്ഷന്‍ നീഡഡ്, പിക്ചേഴ്സ് സ്പീക്സ് തൗസന്‍ഡ് വേഡ്സ്, മൈ ബിഗ്ഗെസ്റ്റ് ജോയ്, മൈ ഫാതര്‍ മൈ ചൈല്‍ഡ് എന്നീ ഹാഷ്ടാഗുകളോടെയാണ് ദുല്‍ഖര്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതിലും മനോഹരമായ മറ്റേത് ചിത്രമുണ്ടെന്നും, ഉപ്പൂപ്പയുടെ ഹെയര്‍ സ്‌റ്റൈല്‍ കൊച്ചു മകള്‍ക്കും പരീക്ഷിക്കുകയാണോയെന്ന ചോദ്യങ്ങള്‍ക്ക് ഒപ്പം ട്രോളുകളും ചിത്രത്തിന് കമന്റായി എത്തുന്നുണ്ട്.