ചെന്നൈ: സത്യം വളച്ചൊടിച്ച് സിനിമയാക്കിയാൽ തീയേറ്ററുകൾ കത്തിക്കുമെന്ന ഭീഷണിയുമായി ബിജെപി എംപി. രാജമൗലിയുടെ പുതിയ ചിത്രം ആര്‍ആര്‍ആറിനെതിരെയുള്ള വിമര്‍ശനങ്ങളാണ് കടുക്കുന്നത്. 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥ പറയുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് വിമര്‍ശനമുയരുന്നത്. കോമരം ഭീം മുസ്ലിം തൊപ്പി അണിഞ്ഞെത്തുന്ന രംഗമാണ് ആരോപണങ്ങള്‍ക്ക് കാരണം.
കോമരം ഭീമിന്റെ കഥ വളച്ചൊടിച്ച് സിനിമ എടുത്താല്‍ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ കത്തിക്കുമെന്ന ഭീഷണി മുഴക്കിയിരിക്കുകയാണ് ബിജെപി നേതാവ്.
ആദിവാസികളുടെ വികാരം ചോദ്യം ചെയ്താല്‍ രാജമൗലിയെ വടികൊണ്ട് തല്ലുമെന്നും സിനിമ തിയറ്ററിലെത്തിയാല്‍ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ കത്തിക്കുമെന്നും തെലങ്കാന ബിജെപി അധ്യക്ഷനും എംപിയുമായ ബന്ദി സഞ്ജയ് കുമാര്‍ പൊതുവേദിയില്‍ ഭീഷണി മുഴക്കി.ജൂനിയര്‍ എന്‍ടിആര്‍ ആണ് കോമരം ഭീം ആയി അഭിനയിക്കുന്നത്.
’രാജമൗലി കോമരം ഭീമിനെ തൊപ്പി ധരിപ്പിച്ചിരിക്കുന്നു. ഞങ്ങള്‍ ഇത് അംഗീകരിക്കുമെന്ന് കരുതിയോ? ഒരിക്കലുമില്ല,’ ഫൈനല്‍ കട്ടിന് ശേഷവും ഈ സീന്‍ ചിത്രത്തിലുണ്ടെങ്കില്‍ രാജമൗലിയെ കയ്യേറ്റം ചെയ്യുമെന്നും തിയറ്റര്‍ കത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.