ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം വെള്ളിത്തിരയിലേക്ക് : മുരളീധരനായി വിജയ് സേതുപതി

ചെന്നൈ: ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസതാരം മുത്തയ്യ മുരളീധരന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. ചിത്രത്തില്‍ മുരളീധരനെ അവതരിപ്പിക്കുന്നത് തമിഴ് സൂപ്പര്‍താരം വിജയ് സേതുപതിയാണ്. എം എസ് ശ്രീപതി സംവിധാനം നിര്‍വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത് മൂവി ട്രെയ്ന്‍ മോഷന്‍ പിക്‌ചേഴ്‌സും ഡാര്‍ മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ്.

അതേസമയം ചിത്രത്തിന് ‘800’ എന്നാണ് പേരിട്ടിരിക്കുന്നത് എന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ടെസ്റ്റില്‍ 800 വിക്കറ്റുകള്‍ തികച്ച ഏക ബൗളറാണ് മുരളീധരന്‍. അതുകൊണ്ടാണ് ചിത്രത്തിന് ‘800’ എന്ന് പേരിട്ടിരിക്കുന്നത്.

അതേസമയം സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് സൂചന.ചിത്രത്തിന് വേണ്ടി വിജയ് സേതുപതിയെ ക്രിക്കറ്റ് പരീശിലിപ്പിക്കുന്നത് മുത്തയ്യ മുരളീധരന്‍ തന്നെയാണ്. ‘ഒരു ഇതിഹാസ താരത്തെ വെള്ളിത്തിരയില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന്’ വിജയ് സേതുപതി അറിയിച്ചിരുന്നു.

മുത്തയ്യ മുരളീധരനായി അഭിനയിക്കുക എന്നത് ഒരു വെല്ലുവിളിയാണ്, എന്നാല്‍ അദ്ദേഹം സിനിമയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും’ വിജയ് സേതുപതി പറഞ്ഞിരുന്നു.