കീറ്റോ ഡയറ്റ് പ്രതികൂലമായി; ബംഗാളി നടി മിശ്​തി മുഖര്‍ജി അന്തരിച്ചു

കൊല്‍ക്കത്ത: ബംഗാളി നടി മിശ്​തി മുഖര്‍ജി അന്തരിച്ചു. വൃക്ക തകരാറിനെ തുടര്‍ന്നാണ് മരണം വെള്ളിയാഴ്​ രാത്രിയോടെയാണ് മരണത്തിന്​ കീഴടങ്ങിയത്​. ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ‌
ശനിയാഴ്​ച ബന്ധുക്കള്‍ പുറത്തുവിട്ട പ്രസ്​താവനയിലൂടെയാണ് മരണം സ്ഥിരീകരിച്ചത്​.

ശരീരഭാരം കുറയ്ക്കാനുള്ള കീറ്റോ ഡയറ്റ് പ്രതികൂലമായി ബാധിച്ചതാണ് മരണത്തില്‍ കലാശിച്ചത് എന്ന് കുടുംബം പറയുന്നു. കീറ്റോ ഡയറ്റ് പിന്തുടര്‍ന്നതിന് പിന്നാലെ വൃക്കയ്ക്ക് തകരാര്‍ സംഭവിച്ചു. ഇവര്‍ ഒരുപാട് വേദന സഹിച്ചിരുന്നു. തികച്ചും ദൗര്‍ഭാ​ഗ്യകരമായ സംഭവം.

“ഞങ്ങളുടെ നഷ്ടം ആര്‍ക്കും നികത്താനാവില്ലെ”ന്നും കുടുംബം പ്രസ്താവനയില്‍ പറയുന്നു.മേം കൃഷ്ണ ഹൂം, ലെെഫ് കി തോ ല​ഗ് ​ഗയീ എന്ന തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും മിഷ്തി വേഷമിട്ടിട്ടുണ്ട്. 2012ല്‍ ലൈഫ്​ കി തോഹ്​ ലഗ്​ ഗയി എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തി​ന്‍റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം.