ഷെറീഫ് കൊട്ടാരക്കര അന്തരിച്ചു; മരണം കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ

കൊച്ചി; സിനിമ നിർമാതാവും വിതരണക്കാരനുമായ ഷെറീഫ് കൊട്ടാരക്കര (76) അന്തരിച്ചു. കീർത്തി ന​ഗറിലെ വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കടൽക്കാറ്റ്, ലൗലി എന്നീ ചിത്രങ്ങൾ നിർമിച്ചു. നൂറോളം ചിത്രങ്ങൾ വിതരണം ചെയ്തു. ഫിലിം ചെംബർ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളിൽ ഭാരവാഹിത്വം വഹിച്ചു. തിയറ്റർ ഉടമയായിരുന്നു. ഇടക്കാലത്ത് ​ഗീത എന്ന പത്രവും നടത്തിയിരുന്നു. ഷരീഫയാണ് ഭാര്യ. ഷാജഹാൻ, ഷൈല എന്നിവർ മക്കളാണ്.