കൊച്ചി: മലയാള സിനിമയിൽ വീണ്ടും കാസ്റ്റിംഗ് കൗച്ച് വിവാദം. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് നിർമ്മാതാവ് പീഡിപ്പിച്ചെന്ന ആരോപണവുമായി പെൺകുട്ടി രംഗത്ത്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് മലയാള സിനിമ നിർമ്മാതാവിനെതിരെ കേസെടുത്തു.
നിർമ്മാതാവ് ആൽവിൻ ആൻ്റണിക്കെതിരെയാണ് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തത്. 20 വയസ്സുള്ള മോഡലാണ് നിർമ്മാതാവിനെതിരെ പരാതി നൽകിയത്.
തനിക്ക് സിനിമയിൽ അവസരം നൽകാം എന്ന് വാഗ്ദാനം ചെയ്ത് നിർമ്മാതാവ് പീഡിപ്പിച്ചെന്നാണ് പരാതിയിൽ യുവമോഡൽ പറയുന്നത്. നാല് തവണ പീഡനത്തിന് ഇരയായെന്നും പരാതിയിലുണ്ട്. ‘ഓം ശാന്തി ഓശാന’, ‘അമർ അക്ബർ അന്തോണി’ തുടങ്ങിയ സിനിമകളുടെ നിർമ്മാതാവാണ് ആൽവിൻ ആന്റണി.