കൊച്ചി: ലോക്ക്ഡൗൺ കാലത്തെ വൈദ്യുതി ബിൽ അന്യായമാണെന്ന് ആക്ഷേപം ശക്തമാകുമ്പോൾ ഇത്തവണത്തെ കറന്റ് ബില്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് സംവിധായകൻ അനീഷ് ഉപാസന. അനീഷ് ഉപാസനയുടെ ഇത്തവണത്തെ കറന്റ് ബില്‍ 11,273 രൂപയാണ്. സാധാരണ വരാറുള്ളത് പരമാവധി 1700 രൂപയാണ് എന്ന് അനീഷ് ഉപാസന പറയുന്നു. കരണ്ട് തിന്നുന്ന ബില്‍ വന്നിട്ടുണ്ട് എന്ന് പറഞ്ഞ് അനീഷ് ഉപാസന ബില്ലിന്റെ ഫോട്ടോ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചു.
ഒട്ടേറെ ആള്‍ക്കാരാണ് ഇക്കാര്യത്തില്‍ കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കറന്റ് ബില്‍ കാര്യത്തില്‍ അവ്യക്തതയുണ്ടെന്നും കെഎസ്ഇബി ഓഫീസില്‍ പോയി പരാതി അറിയിക്കണമെന്നും ചിലര്‍ പറയുന്നു. ചിലർ വിമർശിച്ചും രംഗത്തെത്തി. ഉപയോഗിച്ചുട്ടുണ്ടെങ്കിൽ അടയ്ക്കുന്നതിൽ കുഴപ്പമില്ലെന്നും ബില്ല് കണ്ടാൽ കാര്യങ്ങൾ ഒന്നും മനസിലാകുന്നില്ലെന്നും അദ്ദേഹം ചോദ്യങ്ങൾക്കു മറുപടിയായി പറഞ്ഞു.