മുംബൈ: പ്രശസ്ത നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മുൻ മാനേജർ ദിഷാ സാലിയൻ ജീവനൊടുക്കി. മുംബൈയിലെ കെട്ടിടത്തിന്റെ പതിനാലാം നിലയിൽ നിന്ന് ചാടിയാണ് ദിഷാ സാലിയൻ മരിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തിങ്കളാഴ്ച വൈകുന്നേരമാണ് ഇവർ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ടെറസിൽ നിന്ന് ചാടിയത്. ബോറിവാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
ആത്മഹത്യയുടെ കാരണം അറിവായിട്ടില്ല. ആത്മഹത്യ ചെയ്യുമ്പോൾ പ്രതിശ്രുതവരൻ ഒപ്പമുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. മാതാപിതാക്കളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
പബ്ലിക് റിലേഷൻസ് മാനേജരായി ആരംഭിച്ച ദിഷ ഒരു സെലിബ്രിറ്റി ടാലന്റ് മാനേജരായി. സുശാന്തിനുപുറമെ ഭാരതി ശർമ്മ, റിയ ചക്രവർത്തി, വരുൺ ശർമ തുടങ്ങിയ അഭിനേതാക്കളുടെ പ്രമോഷനും ദിഷാ സാലിയൻ കൈകാര്യം ചെയ്തിരുന്നു.