ഡികെ ശിവകുമാറിന്‍റെ മകൾക്ക് വിവാഹം; വരൻ അന്തരിച്ച കഫേ കോഫി ഡെ സ്ഥാപകന്‍ സിദ്ധര്‍ത്ഥയുടെ മകന്‍ അമര്‍ത്യ

ബം​ഗലൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്‍റെ മകൾക്ക് വിവാഹം. അന്തരിച്ച കഫേ കോഫി ഡെ സ്ഥാപകന്‍ സിദ്ധര്‍ത്ഥയുടെ മകന്‍ അമര്‍ത്യയാണ് ഐശ്വര്യയുടെ വരന്‍. അമര്‍ത്യയുടെയും ഐശ്വര്യയുടെയും വിവാഹം സിദ്ധാര്‍ത്ഥ ജീവിച്ചിരിക്കെ തന്നെ നിശ്ചയിച്ചതായിരുന്നുവെന്ന് ശിവകുമാർ പറഞ്ഞു. എന്നാൽ അ​ദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് വിവാഹം നീട്ടിവയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എഞ്ചിനിയറിംഗ് ബിരുദധാരിയായ ഐശ്വര്യ ഡി കെ ശിവകുമാറിന്‍റെ ഗ്ലോബല്‍ അക്കാദമി ഓഫ് എഞ്ചിനിയറിംഗിന്‍റെ ഭരണച്ചുമതല നിര്‍വ്വഹിക്കുകയാണ്. സിദ്ധാര്‍ത്ഥയുടെ മരണ ശേഷം അമ്മ മാളവികയ്ക്കൊപ്പം ബിസിനസ് നോക്കിനടത്തുന്നത് അമര്‍ത്യയാണ്. ഓഗസ്റ്റിലായിരിക്കും വിവാഹ നിശ്ചയമെന്നാണ് സൂചന.