വാഷിംഗ്ടൺ: ഇ-മെയിലുകള്‍ക്ക് വേണ്ടിയാണ് പലരും ആദ്യമായി ഇന്റര്‍നെറ്റിനെ ആശ്രയിച്ചിട്ടുണ്ടാവുക. ഇന്റര്‍നെറ്റിന്റെ ആദ്യ പാഠങ്ങളില്‍ ഒന്നായിരുന്നു ഒരു ഇമെയില്‍ എങ്ങനെ അയക്കാം എന്നത്. എന്‍വലപ്പ് ചിഹ്നം ഇമെയിലിനെ പ്രതിനിധീകരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഏല്ലാ ഇമെയില്‍ സേവനങ്ങളും എന്‍വലപ്പ് ചിഹ്നം ഉള്‍പ്പെടുത്തിയാണ് ലോഗോ അവതരിപ്പിച്ചത്.
മറ്റ് ഇമെയില്‍ സേവനങ്ങളെയെല്ലാം പിന്തള്ളിക്കൊണ്ട് വളര്‍ച്ചപ്രാപിച്ച ജിമെയിലിന്റെ ലോഗോയും അക്കാരണം കൊണ്ടുതന്നെ എല്ലാവര്ക്കും സുപരിചിതമാണ്. നേരിയ മാറ്റങ്ങള്‍ കാലാന്തരത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ചുവപ്പും വെള്ളയും നിറങ്ങളിലുള്ള ലോഗോയ്ക്ക് അടിസ്ഥാനപരമായി മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല.എന്നാല്‍ ഇപ്പോള്‍ അത് മാറുകയാണ്.
ഏറെ കാലങ്ങള്‍ക്കൊടുവില്‍ ഗൂഗിള്‍ ജിമെയിലിന്റെ ലോഗോ മാറ്റുകയാണ്. എന്‍വലപ്പ് രൂപം ഒഴിവാക്കി കമ്ബനിയുടെ മറ്റ് ഉല്‍പ്പന്നങ്ങളുടെ ലോഗോയുമായി ഇണങ്ങും വിധത്തില്‍ നിറങ്ങള്‍ നല്‍കിയാണ് പുതിയ ചിഹ്നം തയ്യാറാക്കിയിരിക്കുന്നത്.
മെയില്‍ എന്ന വാക്കിനെ പ്രതിനിധീകരിക്കുന്ന M എന്ന അക്ഷരം നീല, ചുവപ്പ്, മഞ്ഞ, പച്ച നിറങ്ങള്‍ ഉള്‍പ്പെടുത്തിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഗൂഗിളിന്റെ തന്നെ ഔദ്യോഗിക ലോഗോ, ഗൂഗിള്‍ മാപ്പ്സ്, ഗൂഗിള്‍ ഫോട്ടോസ്, ക്രോം എന്നിവ ഉള്‍പ്പടെ കമ്ബനിയുടെ മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം ഈ നിറങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ലോഗോയാണ് നല്‍കിയിട്ടുള്ളത്.
എന്നാല്‍ ഗൂഗിളിന്റെ ഈ നീക്കത്തിനെതിരെ വലിയ രീതിയില്‍ വിമര്‍ശനമുണ്ട്. ഒരേ നിറങ്ങളില്‍ തയ്യാറാക്കിയ ലോഗോകള്‍ തുടരെ തുടരെ ഗൂഗിള്‍ അവതരിപ്പിക്കുമ്ബോള്‍ അവ ഫോണില്‍ തിരഞ്ഞ് കണ്ടുപിടിക്കുന്നതില്‍ ആശയക്കുഴപ്പമുണ്ടാവുന്നുണ്ടെന്ന അഭിപ്രായം ചിലര്‍ മുന്നോട്ടുവെക്കുന്നു.
ജിമെയില്‍ ലോഗോയെ കൊലചെയ്തുവെന്ന വിമര്‍ശനവും ഉപയോക്താക്കള്‍ ഉന്നയിക്കുന്നു. എന്നാല്‍ എന്‍വലപ്പ് രൂപത്തില്‍ ചുവന്ന നിറത്തില്‍ M എന്നെഴുതിയ നിലവിലുള്ള ജിമെയില്‍ ലോഗോ പൂര്‍ണമായും ഒഴിവാക്കാനായിരുന്നുവത്രെ ആദ്യം ഗൂഗിളിന്റെ ശ്രമം. എന്നാല്‍ ഗൂഗിളിന്റെ ഗവേഷണ സംഘം ആ നീക്കത്തോട് യോജിച്ചില്ല.
തുടര്‍ന്ന് നടത്തിയ പഠനങ്ങളില്‍ ജിമെയില്‍ ലോഗോയിലെ എന്‍വലപ്പ് രൂപത്തിന് വലിയ പ്രാധാന്യമില്ലെന്ന നിരീക്ഷണത്തില്‍ കമ്ബനി എത്തുകയും M എന്നത് നിലനിര്‍ത്തി പുനര്രൂപകല്പന നടത്താന്‍ ഡിസൈനര്‍ മാര്‍ക്ക് നിര്‍ദേശം നല്‍കുകയും ആയിരുന്നുവത്രെ. അങ്ങനെയാണ് M എന്ന അക്ഷരത്തില്‍ ഗൂഗിളിന്റെ പരമ്ബരാഗത നിറങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പുതിയ ലോഗോ തയ്യാറാക്കിയത്.