ന്യൂഡെല്‍ഹി: ആപ്പിള്‍ ഐഫോണ്‍ കൈലുള്ളവര്‍ ഇനി അത് നഷ്ടമായാലും ടെന്‍ഷന്‍ ആവേണ്ടതില്ല നിങ്ങളെ സഹായിക്കാന്‍ എഐ-പവര്‍ഡ് വെര്‍ച്വല്‍ അസിസ്റ്റന്റിന് കഴിയുമെന്ന് ഗൂഗിള്‍. ഫോണ്‍ നഷ്ട്‌പെട്ടാല്‍ ‘ ഫെന്‍ഡ് മൈ ഫോണ്‍’ എന്ന ഫീച്ചര്‍ ഉപയോഗിക്കാന്‍ ഇതുവരെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമെ കഴിഞ്ഞിരുന്നുള്ളു.
ഇനി മുതല്‍ ഈ ഫീച്ചര്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്കും ലഭ്യമാകും. ഫോണ്‍ നഷ്ടമാകുന്ന സാഹചര്യത്തില്‍ അപ്ലിക്കേഷനില്‍ നിന്ന് അറിയിപ്പുകളും അലേര്‍ട്ടുകളും നല്‍കുന്ന സംവിധാനമാണ് ആന്‍ഡ്രോയിഡ് ഫോണുകളില്‍ ക്രമീകരിച്ചിരിക്കുന്നത്. സമാനമായ ഫീച്ചറാണ് ഐഫോണുകളിലും ലഭ്യമാകുക.
ഗൂഗിള്‍ സ്മാര്ട്ട് ഹോം സംവിധാനം വഴിയാണ് ഫോണ്‍ കണ്ടെത്താന്‍ നിര്‍ദ്ദേശം നല്‍കേണ്ടത്. തുടര്‍ന്ന് നഷ്ടപ്പെട്ട് ഫോണിലേക്ക് ഗൂഗിള്‍ ഹോ ആപ്പ് ക്രിട്ടിക്കല്‍ അലേര്‍ട്ട് കൈമാറുന്നു. ഇത്തരത്തില്‍ ക്രിട്ടിക്കല്‍ അലേര്‍ട്ട് സേവനം ഉപയോഗപ്പെടുത്താന്‍ ആപ്പിളിന്റെ അനുമതി വേണം. അത്തരത്തിലുള്ള അനുമതി ഗൂഗിളിന് ലഭ്യമായി എന്നാണ് റി്‌പ്പോര്‍ട്ടുകള്‍.