വാ​ട്‌​സ്ആ​പും ഇ​ന്‍​സ്റ്റ​ഗ്രാ​മും ലോ​ക​മെങ്ങും പ​ണി​മു​ട​ക്കി

ന്യൂ​ഡെൽ​ഹി: വാ​ട്‌​സ്ആ​പും ഇ​ന്‍​സ്റ്റ​ഗ്രാ​മും പ​ണി​മു​ട​ക്കി. ജ​ന​പ്രി​യ മെ​സേ​ജിം​ഗ്, സോ​ഷ്യ​ല്‍ മീ​ഡി​യ ആ​പ്പു​ക​ളാ​യ ഇവയ്ക്ക് വെ​ള്ളി​യാ​ഴ്ച രാ​ത്രി മു​ത​ലാ​ണു ത​ട​സം നേ​രി​ട്ട​ത്. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇതേ പ്ര​ശ്നം ഉണ്ടായെന്നാണ് റിപ്പോർട്ട്.

വാ​ട്സ്ആ​പ്പി​ൽ എ​ഴു​ത്ത് സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വീ​ഡി​യോ, ഫോ​ട്ടോ​ക​ള്‍ എ​ന്നി​വ ലോ​ഡ് ആ​വു​ന്നി​ല്ലെ​ന്നു പ​രാ​തി​യു​ണ്ട്. സെ​ർ​വ​ർ ത​ക​രാ​റാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

അ​തേ​സ​മ​യം, സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വാ​ട്സ്ആ​പി​ന്‍റെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ സ്ഥിരീകരണവും വിശദീകരണവും ഇ​തു​വ​രെ വ​ന്നി​ട്ടി​ല്ല.