വിവിധ ഇനങ്ങൾക്ക് 70 ശതമാനം വരെ ഇളവ്; ഓഫറുകളുടെ പെരുമഴയുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍

മുംബൈ: ഓഫറുകളുടെ പെരുമഴയുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വരുന്നു. ഓഫര്‍ ദിനങ്ങള്‍ അടുക്കുന്നതോടെ കൂടുതല്‍ ഓഫറുകള്‍ പ്രഖ്യാപിക്കാനാണ് സാധ്യത.

ഓഫര്‍ കാലയളവില്‍ ഹോം ആന്‍ഡ് കിച്ചന്‍ വിഭാഗത്തില്‍ 60 ശതമാനം വരെയും, ഇലക്‌ട്രോണിക്സ് വിഭാഗത്തില്‍ 70 ശതമാനം വരെയും, വസ്ത്രങ്ങള്‍ക്ക് 70 ശതമാനം വരെ ഇളവ്, ഭക്ഷണ സാധനങ്ങള്‍ക്ക് 50 ശതമാനം വരെ ഇളവ് ലഭിക്കും. എച്ച്‌ഡിഎഫ്സി ബാങ്ക് കാര്‍‍ഡുള്ളവര്‍‍ക്ക് ഇന്‍സ്റ്റന്‍റായി 10 ശതമാനം കിഴിവ് ലഭിക്കും.

ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ തീയതികള്‍ ആമസോണ്‍ ഒക്ടോബര്‍ 6ന് പ്രഖ്യാപിക്കും. സ്മാര്‍ട് ഫോണുകള്‍ക്കും സ്മാര്‍ട് ടിവികള്‍ക്കും ഇതുവരെ കണ്ടിട്ടില്ലാത്ത ഓഫറുകളായിരിക്കും നല്‍കുക എന്നാണ് ആമസോണ്‍ അവകാശവാദം.