അപകടകാരി; ജോക്കര്‍ മാല്‍വെയര്‍; പ്ലേസ്റ്റോറില്‍ നിന്ന് 11 ആപ്ലിക്കേഷനുകള്‍ നീക്കി

വാഷിം​ഗ്ടൺ: ജോക്കര്‍ മാല്‍വെയര്‍ കടന്നുകൂടിയതിനെ തുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 11 ആപ്ലിക്കേഷനുകൾ നീക്കം ചെയ്തതു. മൂന്നുവര്‍ഷം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ജോക്കര്‍ മാല്‍വെയറിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 2019 ല്‍ ഒഴിവാക്കിയത്. പ്ലേ സ്റ്റോറിലേക്ക് അപകടകാരിയായ ജോക്കര്‍ മാല്‍വെയര്‍ കടന്നുകൂടിയതായി ഇക്കഴിഞ്ഞ ദിവസമാണ് സെക്യൂരിറ്റി റിസര്‍ച്ച് കമ്പനിയായ ചെക്ക് പോയിന്റ് അറിയിച്ചത്.

ഫോണുകളിലെത്തിയ ശേഷം ആന്‍ഡ്രോയിഡ് ആപ്പെന്ന വ്യാജേന പ്രവര്‍ത്തനം ആരംഭിക്കുകയും പിന്നീട് ബാങ്ക് വിവരങ്ങള്‍, കോണ്‍ടാക്റ്റുകള്‍, വണ്‍ ടൈം പാസ്വേര്‍ഡുകള്‍, തുടങ്ങിയവ ചോര്‍ത്തിയെടുക്കുകയും ചെയ്യുകയാണ് ജോക്കര്‍ മാല്‍വെയറിന്റെ രീതി. ഇതുവഴി ഹാക്കര്‍മാര്‍ക്ക് ഫോണ്‍ ഉപയോക്താക്കളെ അവരുടെ അറിവില്ലാതെ പ്രീമിയം സേവനങ്ങളുടെ വരിക്കാരായി മാറ്റാന്‍ സാധിക്കും.

ഗൂഗിള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ജോക്കറില്‍ നിന്നുള്ളത്. ഇപ്പോള്‍ ജോക്കര്‍ സ്പൈവെയറിന്റെ പുതിയ വേരിയന്റാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ എത്തിയിരിക്കുന്നത്. ജോക്കര്‍ മാല്‍വെയര്‍ കടന്നുകൂടിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത 11 ആപ്ലിക്കേഷനുകള്‍ ഇവയാണ്.

1) Cheery Message

2) Relaxation Message

3) Memory Game

4) Loving Message

5) Friend SMS

6) Contact Message

7) Compress Image

8) App Locker

9) Recover File

10) Remind Alarm – Alarm & Timer & Stopwatch App

11) Cheery Message.