എട്ടു പേർക്ക് ഒരേ സമയം ഗ്രൂപ്പ് വീഡിയോ കോളാകാം; പുത്തൻ മാറ്റങ്ങളുമായി വാട്ട്സ് ആപ്പ്

വാഷിംഗ്ടൺ: എട്ടു പേരെ വരെ ഒരേ സമയം ഇനി മുതൽ ഗ്രൂപ്പ് വീഡിയോ കോളിൽ പങ്കാളികളാക്കുന്ന മാറ്റങ്ങളുമായി വാട്ട്സ് ആപ്പ്.
ലോക്‌ഡൗൺ കാലത്ത് വീഡിയോ ചാറ്റ് ആപ്പുകൾക്കായി ഉപയോക്താക്കൾ സമീപിക്കുന്നപശ്ചാത്തലത്തിലാണ് ഗ്രൂപ്പ് വീഡിയോ കോളിന് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ വാട്ട്സാപ്പ് തീരുമാനിച്ചത്.
നിലവിൽ നാല് പേർക്ക് മാത്രമാണ് വാട്ട്സ് ആപ്പിൽ ഗ്രൂപ്പ് വീഡിയോ ചാറ്റ് ചെയ്യാൻ സാധിയ്ക്കുക.
ഗ്രൂപ്പ് കോൾ വിളിക്കുമ്പോൾ എല്ലാവരുടേയും ആപ്പ് അപ്‌ഡേറ്റായി പുതിയ വേർഷനിലാണെങ്കിൽ മാത്രമേ നാലിൽ കൂടുതൽ പേരെ വീഡിയോ കോൾ വിളിക്കാൻ സാധക്കുകയുള്ളു. ഏതെങ്കിലും ഒരാളുടെ ആപ്പ് പുതിയ വേർഷനല്ലെങ്കിൽ അയാളെ നാല് പേരിൽ അധികമുള്ള വീഡിയോ കോളിൽ കണക്ട് ചെയ്യാൻ സാധിക്കില്ല.

നിലവിൽ പുതിയ സൗകര്യം v2.20.128 ബീറ്റ, v2.20.129 ബീറ്റ എന്നീ ആന്‍ഡ്രോയിഡ് വേർഷനിൽ മാത്രമാണ് അപ്‌ഡേറ്റ് വന്നിരിക്കുന്നത്. അധികം വൈകാതെ ബാക്കിയുള്ള ഉപഭോക്തക്കൾക്കും അപ്‌ഡേറ്റ് ലഭിക്കുമെന്നാണ് റിപ്പോർട്ട്.

സൂം, ഗൂഗിൾ ഡുവോ ഉൾപ്പടെയുള്ള പ്ലാറ്റുഫോമുകൾ നിരവധി പേർക്ക് ഒരുമിച്ച് വീഡിയോ ചാറ്റ് ചെയ്യാവുന്ന അപ്ഡേറ്റ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് വാട്സ്ആപ്പും പുതിയ സംവിധാനം ഒരുക്കുന്നത്.