തിരുവനന്തപുരം: എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് തയാറാക്കുന്ന രീതിക്ക് മാറ്റമില്ലെന്ന് അറിയിച്ചു. റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് ഹയര്‍ സെക്കന്‍ഡറി മാര്‍ക്ക് കൂടി പരിഗണിക്കുന്ന കഴിഞ്ഞ വര്‍ഷത്തെ മാനദണ്ഡങ്ങള്‍ തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുത്തു.
സിബിഎസ്ഇ, ഐസിഎസ്ഇ ബോര്‍ഡുകളും പരീക്ഷാഫലം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം എടുത്തത് എന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര് ബിന്ദു വ്യക്തമാക്കി. റാങ്ക് ലിസ്റ്റില്‍ പ്ലസ് ടു മാര്‍ക്ക് പരിഗേണിക്കേണ്ടതില്ലെന്ന് എന്‍ട്രന്‍സ് കമ്മീഷണര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ മുന്‍വര്‍ഷത്തെ മാനദണ്ഡങ്ങള്‍ തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.