എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സെപ്റ്റംബറില്‍ ലഭിക്കും

തിരുവനന്തപുരം: ഫലം വന്ന് ആഴ്ചകള്‍ക്ക് ശേഷം എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ അടുത്ത മാസം ആദ്യം വിദ്യാര്‍ത്ഥികളുടെ കൈകളിലെത്തും. അച്ചടി പൂര്‍ത്തിയായെന്നും ഈ മാസം 30-ന് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ എത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

നേരത്തെ പ്ലസ് വണ്‍ പ്രവേശനം ആരംഭിക്കുന്നതിന് മുമ്പ് എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ കുട്ടികളുടെ കൈകളിലെത്തുമായിരുന്നു. ഇത്തവണ അതു വൈകി.

അതേസമയം ഡിജിറ്റല്‍ രൂപത്തിലുള്ള സര്‍ട്ടിഫിക്കറ്റ് ഡിജി ലോക്കറില്‍ എത്തുകയും വിദ്യാര്‍ത്ഥികള്‍ക്ക് അത് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമൊരുക്കുകയും ചെയ്തിരുന്നു.