കുവൈറ്റിൽ മൂന്ന് മലയാളി യുവാക്കൾ മരിച്ചു

കുവൈറ്റ്: വ്യത്യസ്ത സംഭവങ്ങളിൽ കുവൈറ്റിൽ ഇന്ന് മൂന്ന് മലയാളി യുവാക്കൾ മരിച്ചു. കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി ലിജീഷ് പെരുന്തല (38) യെ ഹസാവിയയിലെ ഹദ സെന്ററിനു സമീപത്തുള്ള താമസിക്കുന്ന കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. റെഡ് ബിൽസ് കമ്പനിയിലെ ജീവനക്കാരനാണ്. ഭാര്യ ജിഷ.

കൊല്ലം പിറവന്തൂർ ഷൺമുഖ വിലാസം വീട്ടിൽ രാജേ (41) ഷാണ് മരിച്ച മറ്റൊരു മലയാളി. പിതാവ്​: രാജു ഗംഗാധരൻ. മാതാവ്: പരേതയായ ഗീത. സഹോദരി: ഗ്രീഷ്മ.

കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി ജഹ്‌റയിലെ തലശ്ശേരി ഹോട്ടല്‍ നടത്തുന്ന റഫീഖ് കൊട്ടാരത്തിലാണ് (49) കുവൈറ്റിൽ ഇന്ന് മരിച്ച മറ്റൊരു മലയാളി. ജഹ്‌റ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഭാര്യ: ഹഫ്‌സത്ത്. മക്കള്‍: സഹല്‍, ഹന്നാന്‍, റീം റഫീഖ്.