തോറ്റ വിദ്യാർഥികൾക്ക് കേരള സർവകലാശാല നൽകിയ 21 ഡിഗ്രി സർട്ടിഫിക്കറ്റുകൾ മടക്കിവാങ്ങുന്നില്ല; ഒത്തുകളിയെന്നു ആക്ഷേപം

തോറ്റ വിദ്യാർഥികൾക്ക് കേരള സർവകലാശാല നൽകിയ 21 ഡിഗ്രി സർട്ടിഫിക്കറ്റുകൾ മടക്കിവാങ്ങുന്നില്ല;
ഒത്തുകളിയെന്നു ആക്ഷേപം

തിരുവനന്തപുരം: തോറ്റ വിദ്യാർഥികൾക്ക് കേരള സർവകലാശാല നൽകിയ 21 ഡിഗ്രി സർട്ടിഫിക്കറ്റുകൾ മടക്കിവാങ്ങാൻ നടപടി സ്വീകരിക്കാത്തതിന് പിന്നിൽ ഒത്തുകളിയെന്ന ആക്ഷേപം ശക്തമാകുന്നു. കമ്പ്യൂട്ടർ സോഫ്റ്റ്‌വയറി ന്റെ തകരാറുമൂലമാണ് തോറ്റ വർക്ക് ഡിഗ്രി സർട്ടിഫിക്കറ്റുകൾ നൽകിയതെന്നായിരുന്നു സർവകലാശാലയുടെ ആദ്യ വിശദീകരണം. പിന്നീട് ഇതേ പരീക്ഷ എഴുതിയ ഒട്ടേറെ വിദ്യാർത്ഥികളുടെ മാർക്ക്‌ ഒരു സെക്ഷൻ ഓഫീസർ കൈക്കൂലി വാങ്ങി തിരുത്തിയെന്ന് കണ്ടെത്തുകയും 2008 ലെ വിവാദനിയമന കുംഭകോണത്തിൽപ്പെട്ട അദ്ദേഹത്തെ പിരിച്ചുവിടുകയും ചെയ്തിരുന്നു.

തോറ്റിട്ടും ബിരുദ സർട്ടിഫിക്കറ്റുകൾ ലഭിച്ച വിദ്യാർഥികളിൽ ചിലർ ഇതിനകം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവർക്ക് സഹായകരമായ നിലപാട് സർവകലാശാല സ്വീകരിക്കുന്നതുകൊണ്ടാണ് സർട്ടിഫിക്കറ്റുകൾ തിരികെ വാങ്ങുവാൻ വൈകുന്നത്. ചിലർ ഇതിനകം സംസ്ഥാനത്തിന് അകത്തും പുറത്തും വിദേശത്തും ജോലി നേടി പോയതായും അറിയുന്നു.

സ്ഥലം മാറിപ്പോയ ഒരൂ ഡെപ്യൂട്ടി രജിസ്ട്രാറുടെ റദ്ദാക്കാത്ത പാസ്‌വേഡ് ഉപയോഗിച്ച് 2016 -19 വർഷത്തെ ബിഎസ് സി വിദ്യാർത്ഥികളുടെ എണ്ണൂറോളം മാർക്ക് കളിലാണ് വ്യാപകമായി തീരുത്തൽ നടത്തിയത് .അതിൽ 21 പേർക്ക് ഡിഗ്രി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

യൂണിവേഴ്സിറ്റി സ്റ്റാറ്റ്യുട്ട് പ്രകാരം ഡിഗ്രി സർട്ടിഫിക്കറ്റ് പിൻവലിക്കുവാൻ സിൻഡിക്കേറ്റിന്റെയും സെ നറ്റിന്റെയും അംഗീകാരത്തോടുകൂടി ഗവർണർക്ക് മാത്രമാണ് അധികാരമുള്ളത്. രണ്ടുവർഷമായിട്ടും ഈ ഫയലിൽ തീർപ്പുണ്ടായിട്ടില്ല.

അന്വേഷണത്തിന് ക്രൈം ബ്രാഞ്ചിനെ സർക്കാർ ചുമതലപെടുത്തിയെ ങ്കിലും സർവകലാശാല പോലീസുമായി സഹകരിച്ചില്ല. വ്യാജ ഡിഗ്രി ലഭിച്ചവരിൽ നിന്ന് തെളിവെടുക്കാനോ കൈവശം ലഭിച്ചിരിക്കുന്നത് വ്യാജ സർട്ടിഫിക്കറ്റാണെന്ന് വിദ്യാർഥികളെ അറിയിക്കാനൊ പരസ്യപ്പെടുത്താനോ സർവകലാശാല തയ്യാറാകാത്തതിൽ ദുരൂഹതയുണ്ട്.