ടോക്കിയോ: ഒളിമ്പിക്സിൽ ഇറ്റലിയുടെ മാഴ്സെൽ ജേക്കബ്സ് വേഗരാജാവ്. 9.80 സെക്കൻഡിൽ 100 മീറ്റർ ഓടി എത്തിയാണ് ഇറ്റാലിയൻ താരത്തിന്റെ സുവർണനേട്ടം. അമേരിക്കയുടെ ഫ്രഡ് കേർലി (9.84) വെള്ളിയും കാനഡയുടെ ആന്ദ്രെ ഡി ഗ്രാസ് (9.89) വെങ്കലവും നേടി.
ഒളിമ്പിക്സിൽ യൂറോപ്യൻ താരം വേഗരാജാവാകുന്നത് 29 വർഷത്തിന് ശേഷമാണ്. 1992ൽ ബ്രിട്ടന്റെ ലിൻഫോർഡ് ക്രിസ്റ്റിയാണ് ഇതിനുമുന്‍പ് വേഗരാജാവായത്.
അതേസമയം, തുടർച്ചയായ മൂന്ന് ഒളിമ്പിക്സുകൾക്കു ശേഷം ജമൈക്കൻ താരങ്ങൾ ഇല്ലാത്ത ഫൈനലിനാണ് ടോക്കിയോയിൽ അരങ്ങൊരുങ്ങിയത്. ആദ്യ സെമിഫൈനലില്‍ ജമൈക്കൻ സൂപ്പർതാരം യൊഹാന്‍ ബ്ലേക്ക് ഫിനിഷ് ചെയ്തത് ആറാമതായാണ്. അമേരിക്കയുടെ ട്രിവോണ്‍ ബ്രൊമെലും ഫൈനല്‍ കാണാതെ പുറത്തായി.
അതേസമയം ഏവരെയും അമ്പരപ്പിച്ച് ചൈനയുടെ സൂബിംഗ്ഷിയാൻ 9.83 മിനിറ്റിന്റെ ഏഷ്യൻ റിക്കാർഡോടെ ഫൈനലിലേക്ക് കടന്നു. സൂബിംഗ്ഷിയാൻ100 മീറ്റര്‍ ഒളിമ്പിക്സ് ഫൈനലിലെത്തുന്ന ആദ്യ ചൈനീസ് താരമെന്ന റിക്കാർഡും സ്വന്തമാക്കി.