ദേശീയ ഗെയിംസ്: കേരളത്തിന് ആദ്യ മെഡല്‍, ഫെന്‍സിങ്ങില്‍ ജോസ്‌ന ക്രിസ്റ്റി ജോസിന് വെങ്കലം

അഹമ്മദാബാദ്: 2022-ലെ ദേശീയ ഗെയിംസില്‍ ആദ്യ മെഡല്‍ നേടി കേരളം. വനിതകളുടെ ഫെന്‍സിങ് സാബെര്‍ വിഭാഗത്തില്‍ ജോസ്‌ന ക്രിസ്റ്റി ജോസാണ് വെങ്കലം സ്വന്തമാക്കിയത്. സെമി ഫൈനലില്‍ തമിഴ്‌നാടിന്റെ ഒളിമ്പ്യന്‍ ഭവാനിയോട് 7-15-ന് തോല്‍വി സമ്മതിച്ചതോടെയാണ് ജോസ്‌നയ്ക്ക് വെങ്കലം ലഭിച്ചത്.

പ്രീ ക്വാര്‍ട്ടറില്‍ പഞ്ചാബിന്റെ കോമള്‍ പ്രീതിനെ 15-0നും ക്വാര്‍ട്ടറില്‍ തമിഴ്‌നാടിന്റെ ബെനിക്വബയെ 15-7നും വീഴ്ത്തിയിരുന്നു ജോസ്‌ന.

അതേസമയം കേരളത്തിന് കൂടുതല്‍ മെഡല്‍ പ്രതീക്ഷയുള്ള അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.