പാരീസ്: ലോക രണ്ടാം നമ്പര്‍ വനിതാ താരം നവോമി ഒസാക്ക ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നിന്നും പിന്മാറി. വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് സംഘാടകര്‍ പിഴ ചുമത്തിയതില്‍ പതിഷേധിച്ചാണ് നവോമിയുടെ പിന്മാറ്റം. രണ്ടാം റൗണ്ടില്‍ റുമേനിയയുടെ അന്ന ബോഗ്ദനെ നേരിടാനിരിക്കെയാണു ഒസാക്കയുടെ അപ്രതീക്ഷിതമായി നവോമി പിന്മാറിയത്.
ആദ്യ മത്സരം ജയിച്ച ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാതിരുന്ന നവോമിക്ക് പിഴ ചുമത്തുമെന്ന് ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റുകളുടെ സംഘാടകര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചിരുന്നു.
വാര്‍ത്താ സമ്മേളനം ബഹിഷ്കരിച്ചതിന്റെ പേരില്‍ 15,000 ഡോളറാണ് പിഴയിട്ടത്. ഇതിന് ശേഷമാണ് ഒസാക്ക പിന്മാറ്റം അറിയിച്ചത്.
അതേസമയം താന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നത് വിവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് നവോമി ഒസാക്ക പറഞ്ഞു. താന്‍ കാരണം മറ്റ് താരങ്ങളുടെ ഏകാഗ്രത നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല.
2008 ലെ യു.എസ് ഓപ്പണ്‍ കിരീട നേട്ടത്തിന് ശേഷം വിഷാദ രോഗം ബാധിച്ച തനിക്ക് ് പൊതുവേദിയില്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടാണെന്നും നവോമി ട്വിറ്ററില്‍ കുറിച്ചു.
നവോമിക്ക പിന്തുണയുമായി സെറീന വില്യംസും രംഗത്തെത്തിയിട്ടുണ്ട്. ഒസാക്കയെ മനസിലാക്കാന്‍ സാധിക്കുന്നുണ്ടെന്നും അവള്‍ക്കിപ്പോള്‍ ആലിംഗനം നല്കാന് താന്‍ ആഗ്രഹിക്കുന്നുണ്ടെന്നുമാണ് സെറീന പറഞ്ഞത്. ഒസാക്കയുടെ മാനസികാവസ്ഥ തനിക്ക് മനസിലാക്കാനാവും. എനിക്കും അങ്ങനെയുള്ള സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എല്ലാ മനുഷ്യരും ഒരുപോലെയല്ല. എല്ലാവരും പ്രശ്നങ്ങളെ നേരിടുന്നത് വ്യത്യസ്തമായാണെന്നും സെറീന പറഞ്ഞു