ന്യൂഡെല്‍ഹി: ഐപിഎല്ലില്‍ താരങ്ങള്‍ക്ക് കൊറോണ വ്യാപിച്ചതില്‍ പ്രതികകരണവുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ബയോ ബബളില്‍ കൊറോണ വ്യാപിച്ചത് എങ്ങെനെയെന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ബയോ ബബിള്‍ ലംഘനമുണ്ടായിട്ടില്ല, പക്ഷേ എങ്ങിനെ ഇവിടെ കൊറോണ എത്തിയെന്നത് വിശദീകരിക്കാന്‍ പ്രയാസമാണെന്ന് ആയിരുന്നു സൗരവിന്റെ പ്രതികരണം.
താരങ്ങള്‍ക്ക് കൊറോണ സ്ഥീരികരിച്ചതിനെ തുടര്‍ന്നായിരുന്നു ഐപിഎല്‍ റദ്ദാക്കിയത്. രാജ്യത്ത് കൊറോണ കേസുകള്‍ കുറവായ സാഹചര്യത്തിലാണ് ഐപിഎല്‍ നടത്താന്‍ തീരുമാനിച്ചത്. ഐപിഎല്ലില്‍ സമയക്രമം വലുതാണ്. താരങ്ങള്‍ക്ക് രാജ്യന്തര മത്സരങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ പങ്കെടുക്കേണ്ടതുണ്ട്. അതിനാലാണ് ഐപിഎല്ലുമായി മുന്നോട്ട് പോയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ബയോ ബബിള്‍ പ്രതിരോധം മറികടന്ന് കൊറോണ വ്യപിച്ചിരുന്നു. എന്നാല്‍ അപ്പോഴത്തെ സ്ഥിതിയല്ല ഐപിഎല്ലിന് ഉണ്ടായിരുന്നതെന്നും സൗരവ് കൂട്ടിച്ചേര്‍ത്തു.