തിരുവനന്തപുരം: പൊതു അവധി ദിവസങ്ങളായ ദുഖവെളളി, ഈസ്റ്റർ ദിനങ്ങളായ ഏപ്രിൽ രണ്ടിനും, നാലിനും ട്രഷറികൾ പ്രവർത്തിക്കും. പുതുക്കിയ ശമ്പളവും ആനുകൂല്യങ്ങളും നൽകുന്നതിനാണ് ഈ ക്രമീകരണം. സാമ്പത്തിക വർഷത്തിന്റെ അവസാന ദിനമായ മാർച്ച് 31നും ട്രഷറി പ്രവർത്തിക്കും. ഇന്നുമുതൽ ബാങ്കുകളിൽ പണമിടപാടിന് സാധ്യമല്ലെങ്കിലും ട്രഷറികൾ പ്രവർത്തിക്കാനാണ് സർക്കാർ തീരുമാനം.
സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷനുകളും ഇന്നുമുതലാണ് വിതരണം ചെയ്തത്. മാർച്ച് മാസത്തിലെ 1500ഉം ഏപ്രിലിലെ 1600 ചേർത്ത് 3100 രൂപയാകും ലഭിക്കുക.
ഏപ്രിൽ രണ്ടിനും നാലിനും ട്രഷറി ഇടപാടുകളിൽ ഒരു തടസവും ഉണ്ടാകില്ല. പെൻഷൻ ബാങ്ക് അക്കൗണ്ടിലൂടെ ലഭിക്കുന്നവർക്ക് രണ്ട് ഗഡുക്കളായി മാർച്ച്, ഏപ്രിൽ മാസത്തെ പെൻഷൻ ലഭിക്കും. അതേസമയം സഹകരണ സംഘം വഴിയുളളവർക്ക് ഇന്നുമുതൽ പെൻഷൻ ലഭിച്ചു തുടങ്ങും