നികുതിദായകര്‍ക്ക് 1.14 ലക്ഷം കോടി രൂപ റീഫണ്ട് ചെയ്തതായി ആദായനികുതി വകുപ്പ്

ന്യൂഡെല്‍ഹി: 2021 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് 31 വരെ 1.14 ലക്ഷം കോടി രൂപ റീഫണ്ട് ചെയ്തതായി ആദായനികുതി വകുപ്പ്. 1.97 കോടി രൂപയിലധികം നികുതിദായകര്‍ക്കാണ് അധികമായി നല്‍കിയ തുക തിരികെ ലഭിച്ചത്.

കോര്‍പ്പറേറ്റ് നികുതിയിനത്തില്‍ 53,158 കോടി രൂപയാണ് തിരികെ നല്‍കിയത്. ഇതുവരെയുള്ള നികുതി വരുമാനം 4.80 ലക്ഷം കോടി രൂപ കടന്നതായി പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ നിതിന്‍ ഗുപ്ത അറിയിച്ചു. ഈ തുക മുന്‍വര്‍ഷത്തേക്കാള്‍ 38 ശതമാനം കൂടുതലാണ്.

ഈ വര്‍ഷം ഇതിനകം ആറ് കോടി ആദായ നികുതി റിട്ടേണുകളാണ് ഫയല്‍ ചെയ്തിരിക്കുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 68 ശതമാനം അധികമാണ് ഇത്തവണ റീഫണ്ടായി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ജൂലൈ 31 ആയിരുന്നു ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതി. ഇത് നീട്ടിനല്‍കിയിരുന്നതുമില്ല.