റിപ്പോ നിരക്കില്‍ അര ശതമാനം വര്‍ദ്ധനവ്; ഭവന,വ്യക്തിഗത വായ്പാപലിശ ഇനിയും ഉയരും

മുംബൈ: റിസര്‍വ്വ് ബാങ്ക് പലിശനിരക്ക് അര ശതമാനം വര്‍ദ്ധിപ്പിച്ച് 5.9 ശതമാനമാക്കി. പണപ്പെരുപ്പ നിരക്ക് പിടിച്ചുനിര്‍ത്താന്‍ ലക്ഷ്യമിട്ടാണ് റിസര്‍വ്വ് ബാങ്കിന്റെ പുതിയ തീരുമാനം. ഇത് നാലാം തവണയാണ് ഈ വര്‍ഷം നിരക്ക് കൂട്ടുന്നത്.

റിസര്‍വ്വ് ബാങ്ക് നല്‍കുന്ന വായ്പയ്ക്ക് ബാങ്കുകളില്‍ നിന്ന് ഈടാക്കുന്ന പലിശയാണ് റിപ്പോ. കഴിഞ്ഞ മെയ് മാസം മുതല്‍ ഇതുവരെയായും റിപ്പോ നിരക്കില്‍ 1.9 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ആര്‍.ബി.ഐ വരുത്തിയത്.

പുതിയ നിരക്ക് നിലവില്‍ വരുന്നതോടെ ഭവന, വ്യക്തഗത വായ്പകളുടെ പലിശയില്‍ വര്‍ദ്ധനവ് ഉണ്ടാകും. റിസര്‍വ്വ് ബാങ്കിന്റെ പണനയസമിതി യോഗം ചേര്‍ന്നതിന് പിന്നാലെയാണ് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് അടുത്ത രണ്ട് മാസത്തേക്കുള്ള പലിശനിരക്ക് പ്രഖ്യാപിച്ചത്. വരുന്ന ഡിസംബറിലാണ് ഇനി അടുത്ത പണനയസമിതി യോഗം ചേരുക.