നിഫ്റ്റി 14,300ന് താഴെ ക്ലോസ്‌ചെയ്തു; സെന്‍സെക്‌സില്‍ നഷ്ടം 470 പോയന്റ്

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും തുടർന്ന ലാഭമെടുപ്പ് ഓഹരി സൂചികകളെ തളർത്തി. സെൻസെക്സ് 470.40 പോയന്റ് നഷ്ടത്തിൽ 48,564.27ലും നിഫ്റ്റി 152.40 പോയന്റ് താഴ്ന്ന് 14,281.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 2074കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 900 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 144 ഓഹരികൾക്ക് മാറ്റമില്ല.

യുപിഎൽ, റിലയൻസ്, ടൈറ്റാൻ കമ്പനി, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികളാണ് മികച്ചനേട്ടമുണ്ടാക്കിയത്. ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, ഹിൻഡാൽകോ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.

എല്ലാവഭിഗാം സൂചികകളും നഷ്ടത്തിലായി. ലോഹ സൂചിക നാലുശതമാനം താഴ്ന്നു. വാഹനം, പൊതുമേഖല ബാങ്ക്, ഫാർമ സൂചികകൾ രണ്ടുശതമാനവും നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾക്ക് രണ്ടുശതമാനംവീതവും നഷ്ടമായി.