പനാജി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം. ഹൈദരാബാദ് എഫ്സിയെ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തകർത്തത്. 29ാം മിനിറ്റിൽ അബ്ദുൽ ഹക്കുവാണ് ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോൾ നേടിയത്.
ഈ സീസണിൽ ആദ്യമായി ആദ്യ ഇലവനിൽ സ്ഥാനം നേടിയ ഹക്കു ഉജ്വലമായ ഒരു ഹെഡ്ഡറിലൂടെയാണ് ടീമിനെ മുന്നിലെത്തിച്ചത്. റെയേറയെടുത്ത കോർണർ കിക്കാണ് ഗോളിന് വഴിയൊരുക്കിയത്. 88ാം മിനിറ്റിൽ ആസ്ട്രേലിയൻ താരം ജോർദാൻ മറെയാണ് രണ്ടാം ഗോൾ നേടിയത്. ഏഴ് മത്സരങ്ങളിൽനിന്ന് ആറ് പോയേന്റാടെ ഒമ്പതാം സ്ഥാനത്താണ് നിലവിൽ കേരളം.