ദുബായ്: ദുബായ് ഡ്യൂട്ടിഫ്രീയുടെ ഏഴ് കോടിയിലധികം രൂപ സമ്മാനമായി ലഭിച്ചത് മലയാളിക്ക്. കൊറോണ വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധി മൂലം ജോലി നഷ്ടമായ പ്രവാസി മലയാളി നവനീത് സജീവനാണ് 7.3 കോടി ഇന്ത്യൻ രൂപയ്ക്കർഹനായത്.
കാസർകോട് സ്വദേശിയാണ് നവനീത്. നാലു വർഷമായി അബുദാബിയിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു നവനീത്. കൊറോണ പ്രതിസന്ധിയെ തുടർന്ന് ഈ കമ്പനിയിൽ ജോലി നഷ്ടമായി. ഡിസംബർ 28-നാണ് അവസാന പ്രവർത്തി ദിനം.
ഇതിനിടെ പുതിയ ജോലിക്കായുള്ള ഇന്റർവ്യൂ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സമ്മാനം ലഭിച്ച ഫോൺകോൾ വന്നത്. സുഹൃത്തുക്കളുമായ നാല് പേർക്കൊപ്പമാണ് നവനീത് ടിക്കറ്റെടുത്തത്.