കൊച്ചി: കള്ളപ്പണ ഇടപാടിനിടെ ആദായ നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡിന് എത്തിയപ്പോള്‍ താന്‍ ഇറങ്ങി ഓടി എന്ന മട്ടില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് പിടി തോമസ് എംഎല്‍എ.
ക്ലേശമനുഭവിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിന്റെ വസ്തു സംബന്ധിച്ച സർക്കത്തിൽ മധ്യസ്ഥത വഹിക്കാനാണ് ഇടപ്പള്ളിയിലെ അഞ്ചുമന അമ്പലത്തിനടുത്തുള്ള വീട്ടില്‍ പോയത്. തന്റെ ഡ്രൈവറായിരുന്ന ബാബുവിന്റെ കുടുംബമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. വാർഡ് കൗൺസിലർ ആവശ്യപ്പെട്ടതിനാലായിരുന്നു അവിടെയെത്തിയത്. വാർത്ത അപകീർത്തികരമാണെങ്കിൽ നടപടിസ്വീകരിക്കുമെന്നും പിടി തോമസ് വ്യക്തമാക്കി.
ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയപ്പോൾ താൻ ഇറങ്ങി ഓടിയെന്നും കള്ളപ്പണ ഇടപാടിന് കൂട്ടുനിന്നുവെന്നുമുള്ള വാർത്തകളും പ്രചാരണങ്ങളും വ്യാജമാണ്.
പി ടി തോമസ് വിശദീകരിച്ചത് ഇങ്ങനെ.
ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണ കേസിൽ പ്രതിയായിരുന്ന കമ്മ്യൂണിസ്റ്റ് നേതാവായ ദിനേശന്‍റെ കുടുംബം 40 വർഷമായി മൂന്ന് സെൻറ് സ്ഥലത്തിൻ്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കത്തിലായിരുന്നു. തർക്കം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം എംഎൽഎ എന്ന നിലയിൽ അദ്ദേഹത്തിന് മക്കളായ രാജീവനും ദിനേശനും കഴിഞ്ഞമാസം അവിടത്തെ ഡിവിഷൻ കൗൺസിലർ ജോസഫ് അലക്സ് നിർദേശിച്ചതനുസരിച്ച് എം എൽ എ ഓഫീസിൽ എത്തിയിരുന്നു. ഇവരുടെ സഹോദരൻ ബാബു എന്ന ജയചന്ദ്രൻ 2001 ല്‍ എംഎൽഎ ആയിരുന്ന കാലഘട്ടത്തിൽ എൻ്റെ ഡ്രൈവറുമായി കുറെനാൾ ജോലി ജോലി ചെയ്തിരുന്നു .
സിഐടിയു നേതാവായിരുന്ന കെഎം രവീന്ദ്രനാഥന്‍റെ സഹോദരിയുടെ കുടികിടപ്പ് കാരായിരുന്നു ഇവരുടെ കുടുംബം. പ്രസ്തുത സ്ഥലം 1998 കാലത്ത് രാമകൃഷ്ണൻ എന്നയാള്‍ വിലക്കുവാങ്ങി ശേഷം അദ്ദേഹം കുടികിടപ്പുകാരോട് ഒഴിയാൻ ആവശ്യപ്പെട്ടു.
പാരമ്പര്യ കമ്മ്യൂണിസ്റ്റുകാരായ ഈ കുടുംബം സിപിഎം നേതൃത്വത്തിനെ സമീപിച്ച് പലവട്ടം ചർച്ച നടത്തിയിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടിരുന്നില്ല. ദിനേശ്മണി ,സിപിഎം കൗൺസിലർമാരായ ഗോപി, സിന്ധു എന്നിവരും ഈ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞ നിരവധി വർഷങ്ങളിൽ ചർച്ച നടത്തിയിട്ടും പ്രശ്നം പരിഹരിക്കാൻ സാധിക്കാതിരുന്നില്ല. അതുകൊണ്ടാണ് എന്നെ സമീപിച്ചത്.
ഇവരുടെ അഭ്യർത്ഥനപ്രകാരം രാമകൃഷ്ണൻ എന്നെ വിളിക്കുകയും പരാതിക്കാരുടെ വീട്ടിൽ വച്ച് ഒരു ചർച്ച നടത്താൻ 2 /10 /2020 രാവിലെ 11 30ന് വാർഡ് കൗൺസിലർ ജോസഫ് അലക്സ്, റസിഡൻസ് അസോസിയേഷൻ വൈസ് പ്രസിഡൻറ് ഷൈൻ അഞ്ചുമന, സിപിഐഎം പാടിവട്ടം ബ്രാഞ്ച് സെക്രട്ടറി ഗിരിജൻ അടക്കം ഇവരുടെ അമ്മയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി ഒരു ധാരണ ഉണ്ടാക്കി . മാതാവ് തങ്കമണി ദിനേശൻ, മക്കളായ രാജീവൻ, ദിനേശൻ എന്നവര്‍ക്ക് യഥാക്രമം 38 ലക്ഷം, 25 ലക്ഷം ഓണം 17 ലക്ഷം രൂപ വീതം 500 രൂപയുടെ 3 മുദ്രപത്രത്തിൽ എഗ്രിമെൻറ് വെച്ച് അവരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു കൊടുക്കുകയെന്നതായിരുന്നു ധാരണ.
കരാർ എഴുതാനുള്ള ഉത്തരവാദിത്വം രാജീവനെ ചുമതലപ്പെടുത്തി. 8/10 /2020 പ്രസ്തുത പ്രശ്നം പരിഹരിക്കാൻ അവരുടെ വീട്ടിൽ കൂടി വീണ്ടും ചർച്ച ചെയ്യുവാനും തീരുമാനിച്ചു. ഇന്നലെ വാർഡ് കൗൺസിലർ ജോസഫ് അലക്സ് (ഷൈൻ അഞ്ചുമന റസിഡൻസ് അസോസിയേഷൻ വൈസ് പ്രസിഡൻറ്), സിപിഐഎം പാടിവട്ടം ബ്രാഞ്ച് സെക്രട്ടറി ഗിരിജൻ രാമകൃഷ്ണൻ അയാളുടെ മാനേജർ, രാജീവൻ്റെ കുടുംബാംഗങ്ങളും ബന്ധുക്കളും അടക്കം 15 ഓളം പേർ പങ്കെടുത്ത ചർച്ചയിൽ കരാർ ഞാൻ വായിക്കുകയും എല്ലാവർക്കും സമ്മതമാണെങ്കിൽ ഇത് അംഗീകരിക്കാം എന്ന് പറയുകയും എല്ലാവരും സമ്മതിക്കുകയും ഉണ്ടായി. പണം മാതാവായ തങ്കമണിക്ക് കൈമാറാൻ അവരെ രാമകൃഷ്ണൻ ഒരു എയർബാഗ് ഏൽപ്പിക്കുകയും ചെയ്തു.
അഞ്ചുമന അമ്പലം കമ്മിറ്റിയുടെ ഭാരവാഹികൾ 5 /10/ 2020 എനിക്ക് ഒരു നിവേദനം തന്നിരുന്നു പ്രസ്തുത കുടികിടപ്പ് പ്രശ്നം പരിഹരിക്കുമ്പോൾ അമ്പലത്തിലേക്ക് ഉള്ള വഴിയുടെ തുടക്കത്തിലെ കെട്ടിടം പൊളിക്കുമ്പോൾ അമ്പലത്തിനു ഒരു കമാനവും കാണിക്കവഞ്ചിയും പണിയാൻ രാമകൃഷ്ണൻ കുറച്ച് സ്ഥലം വെൽ മൗത്ത് ആയി നൽകാൻ അഭ്യർത്ഥിച്ചു കൊണ്ടുള്ളതായിരുന്നു നിവേദനം. ചർച്ച കഴിഞ്ഞ് ഞാൻ പുറത്തിറങ്ങുമ്പോൾ ഈ ആവശ്യത്തിനായി അമ്പല കമ്മിറ്റിക്കാർ റോഡരികിൽ കാത്തുനിന്നിരുന്നു. തിരിച്ചു പോകാനായി റോഡിൽ ഇറങ്ങിയ ഞാൻ രാമ കൃഷ്ണനെ പുറത്തു റോഡിലേക്ക് വിളിച്ചു, അമ്പല കമ്മിറ്റിയുമായി ഈ വിവരം ചർച്ച ചെയ്തു. അമ്പല കമ്മിറ്റിക്കാരുടെ ആവശ്യം പരിഹരിക്കാമെന്ന് രാമകൃഷ്ണന്‍ ഉറപ്പുനൽകി. കൗൺസിലർ ജോസഫ് അലക്സ്, ഷൈൻ അഞ്ചുമന അമ്പല കമ്മറ്റിക്കാർ എന്നിവരോടൊപ്പം 50 മീറ്റർ അകലെ എൻ്റെ വണ്ടിയിലേക്ക് കയറുവാന്‍ ഞാൻ പോകുമ്പോൾ നാലഞ്ച് ആളുകൾ നടന്നു വരുന്നുണ്ടായിരുന്നു. അമ്പല കമ്മറ്റിക്കാർ ക്കൊപ്പം വന്നവർ ആണോ എന്ന് ഞാൻ ചോദിച്ചപ്പോൾ ഇൻകം ടാക്സ് കാരാണെന്ന് അവർ പറഞ്ഞു. അവർ ഞങ്ങൾ ചർച്ച നടത്തിയ വീട്ടിലേക്ക് കയറിപ്പോവുകയും ചെയ്തു.
500 രൂപയുടെ മുദ്രപത്രത്തിൽ എഗ്രിമെൻറ് വെച്ചാണ് കരാറുണ്ടാക്കിയത്. നൽകിയ പണം കള്ളപ്പണമോ കുഴൽപ്പണമോ ആണെങ്കിൽ ബന്ധപ്പെട്ടവരുടെ പേരിൽ ശക്തമായ നടപടി വേണം.
നിയമവിരുദ്ധമായ ഒരു പ്രവർത്തനവും നടത്തിയിട്ടില്ല. എന്‍റെ നീതിബോധത്തിന്‍റെ യും മനസ്സാക്ഷിയുടെയും അടിസ്ഥാനത്തിലാണ് ഞാൻ പ്രവർത്തിച്ചത് . നിരാശ്രയരായ ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിൻ്റെ പ്രശ്നപരിഹാരത്തിന് ശ്രമിച്ചത് തെറ്റാണെന്ന് കരുതുന്നില്ല. പരക്ലേശ പരിഹാരത്തിന് ശ്രമിക്കുക എന്നത് എൻ്റെ പൊതു പ്രവർത്തന മാനിഫെസ്റ്റോ ആണ്.
വർഷങ്ങളായി നീതി കിട്ടാതിരുന്ന ഒരു സാധു കുടുംബത്തിൻ്റെ ദയനീയസ്ഥിതി മനസ്സിലാക്കി അവരെ സഹായിക്കാൻ ശ്രമിക്കുകയായിരുന്നു ലക്ഷ്യം.
ഇവർക്ക് പണം ലഭിക്കാത്ത സാഹചര്യത്തിൽ അവരുടെ കുടികിടപ്പ് സ്ഥലത്ത് തന്നെ അവർ തുടരാനും നീതി കിട്ടുന്നത് വരെ കമ്യുണിസ്റ്റ് കുടുംബമാണെങ്കിലും അവര്‍ക്ക് വേണ്ടി ഞാന്‍ ശക്തമായി നില കൊള്ളും.