ബിഹാര്‍ നിയമസഭയില്‍ നിതീഷ് കുമാര്‍ വിശ്വാസവോട്ട് നേടി

പാട്‌ന: ബിഹാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് നേടി പുതുതായി അധികാരമേറ്റ നിതീഷ് കുമാര്‍ സര്‍ക്കാര്‍. നിതീഷിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യസര്‍ക്കാരാണ് ഇന്ന് നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചത്. അതേസമയം വോട്ടെടുപ്പിനിടെ ബി.ജെ.പി നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.

ബി.ജെ.പി അംഗമായിരുന്ന സ്പീക്കര്‍ വിജയ്കുമാര്‍ സിന്‍ഹ രാജിവെച്ചതോടെ ജെ. ഡി.യുവിന്റെ നരേന്ദ്ര യാദവാണ് വിശ്വാസ വോട്ടെടുപ്പിന് നേതൃത്വം നല്‍കിയത്. ജെ.ഡി.യു-ആര്‍.ജെ.ഡി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ കഴിഞ്ഞ വാരം അധികാരമേറ്റശേഷം സ്പീക്കര്‍ക്കെതിരെ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിനു മുന്നോടിയായിട്ടായിരുന്നു സ്പീക്കറുടെ രാജി.

243 അംഗ ബിഹാര്‍ നിയമസഭയില്‍ ജെ.ഡി.യു-ആര്‍.ജെ.ഡി-കോണ്‍ഗ്രസ് സഖ്യത്തിന് 164 എം.എല്‍.എമാരുടെ പിന്തുണയുണ്ട്.