അവസാന ലീഗ് മത്സരത്തില്‍ എഫ്.സി ഗോവയുടെ ഗോള്‍മഴ

ജംഷേദ്പുർ: എഫ്.സി ഗോവ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ജംഷേദ്പുർ എഫ്.സിയെ വീഴ്ത്തി.

ജംഷേദ്പുരിന്റെ മൈതാനത്ത് നടന്ന ലീഗിലെ തങ്ങളുടെ അവസാന മത്സരത്തിലാണ് ഗോവയുടെ തകർപ്പൻ ജയം.

ഇതോടെ 18 കളികളിൽ നിന്ന് 39 പോയന്റോടെ ഗോവ ഒന്നാം സ്ഥാനത്ത് തുടരും. കഴിഞ്ഞ അഞ്ചു മത്സരങ്ങളും ജയിച്ചാണ് ഗോവ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിക്കുന്നത്.

ഹ്യൂഗോ ബോമസ് ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ ഫെറാൻ കോറോമിനാസ്, ജാക്കിചന്ദ് സിങ്, മുർത്താത ഫാൾ എന്നിവർ ഗോവയുടെ ഗോൾപട്ടിക പൂർത്തിയാക്കി. തോൽവിയോടെ ജംഷേദ്പുർ, ബ്ലാസ്റ്റേഴ്സിനു പിന്നിൽ എട്ടാമതായി.