ഇന്ത്യയിൽ ക്രിപ്റ്റോ കറൻസികൾ നിരോധിക്കും; കേന്ദ്രം നിയമ നിർമാണത്തിന് തയ്യാറാകുന്നു

ന്യൂഡെൽഹി: രാജ്യത്ത് ക്രിപ്റ്റോ കറൻസികൾ നിരോധിച്ചേക്കും. ഇത് സംബന്ധിച്ചുള്ള നിയമ നിർമാണം നടത്താൻ ഒരുങ്ങുകയാണ് സർക്കാർ. റിസർവ് ബാങ്കിൻ്റെ മാത്രം വിജ്ഞാപനം കൊണ്ട് ക്രിപ്റ്റോ ഇടപാടുകൾ നിരോധിക്കാൻ കഴിയില്ലെന്നു വിലയിരുത്തലിനെ തുടർന്നാണ് നിയമ നിർമാണതിനായി സർക്കാർ തീരുമാനിച്ചത്.

2018 ഏപ്രിലിൽ ക്രിപ്റ്റോ കറാൻസി നിരോധനം സംബന്ധിച്ച് റിസർവ് ബാങ്ക് ഉത്തരവ് കൊണ്ട് വന്നെങ്കിലും സുപ്രീം കോടതി നിരോധനം നീക്കി പിന്നീട് ഉത്തരവിറക്കി. ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ(ഐഎഎംഎഐ)യുടെ ഹർജി പരിഗണിച്ചാണ് കോടതി നിരോധനം നീക്കിയത്.
കോടതി ഉത്തരവ് വന്നെങ്കിലും ആർബിഐ വിശദാംശങ്ങൾ നൽകാത്തതിനാൽ ബാങ്കുകൾ ക്രിപ്റ്റോ ഇടപാടുകൾ അനുവദിച്ചിരുന്നില്ല.

ക്രിപ്റ്റോ കറൻസികൾ രാജ്യത്ത് നിരോധിക്കുന്നത് സംബന്ധിച്ച കരട് നിയമം
2019 ജൂലായിൽ സർക്കാർ നിയമിച്ച സമിതി തയ്യാറാക്കിയിരുന്നു. ഇടപാട് നടത്തുന്നവർക്ക് 25 കോടി രൂപവരെ പിഴയും 10വർഷംവരെ തടവും ശിക്ഷ നൽകണമന്നായിരുന്നു സമിതിയുടെ നിർദേശം.