യൂ​റോ ക​പ്പ് വ​നി​താ ഫു​ട്ബോ​ളി​ൽ ഇം​ഗ്ല​ണ്ട് ചാ​മ്പ്യ​ന്മാ​ർ

ല​ണ്ട​ൻ: 2022 യൂ​റോ ക​പ്പ് വ​നി​താ ഫു​ട്ബോ​ളി​ൽ ഇം​ഗ്ല​ണ്ട് ചാ​മ്പ്യ​ന്മാ​ർ. വെം​ബ്ലി​യി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ ശ​ക്ത​രാ​യ ജ​ർ​മ​നി​യെ ഒ​ന്നി​നെ​തി​രെ ര​ണ്ടു​ഗോ​ളു​ക​ൾ​ക്ക് കീ​ഴ​ട​ക്കി​യാ​ണ് ഇം​ഗ്ലീ​ഷ് വ​നി​ത​ക​ൾ കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്. ഇം​ഗ്ല​ണ്ട് വ​നി​താ ടീ​മി​ന്‍റെ ആ​ദ്യ യൂ​റോ ക​പ്പ് കി​രീ​ട​മാ​ണി​ത്.

അ​ധി​ക​സ​മ​യം വ​രെ നീ​ണ്ട പോ​രാ​ട്ട​ത്തി​ന് ഒ​ടു​വി​ലാ​ണ് ഇം​ഗ്ല​ണ്ട് വി​ജ​യി​ച്ച​ത്. ആ​ദ്യ പ​കു​തി ഗോ​ൾ​ര​ഹി​ത​മാ​യി​രു​ന്നു. 62-ാം മി​നി​റ്റി​ൽ എ​ല്ലാ ടൂ​ൺ ഇം​ഗ്ല​ണ്ടി​നെ മു​ന്നി​ലെ​ത്തി​ച്ചു. 80-ാം മി​നി​റ്റി​ൽ ലി​ന മ​ഗൂ​ൾ ജ​ർ​മ​നി​യെ ഒ​പ്പ​മെ​ത്തി​ച്ചു. ഇ​തോ​ടെ ക​ളി അ​ധി​ക​സ​മ​യ​ത്തേ​ക്ക് നീ​ണ്ടു.

അ​ധി​ക​സ​മ​യ​ത്ത് 110-ാം മി​നി​റ്റി​ൽ ചൊ​ലെ കെ​ല്ലി നേ​ടി​യ ഗോ​ളാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ വി​ജ​യ​മു​റ​പ്പി​ച്ച​ത്. യൂ​റോ ക​പ്പ് ഫൈ​ന​ലി​ല്‍ ത​ന്‍റെ ആ​ദ്യ അ​ന്താ​രാ​ഷ്ട്ര ഗോ​ള്‍ നേ​ടി​ക്കൊ​ണ്ട് ച​രി​ത്രം തി​രു​ത്തി​ക്കു​റി​ക്കാ​ന്‍ 24കാ​രി​യാ​യ കെ​ല്ലി​ക്കാ​യി.