ആ​വേ​ശം അ​വ​സാ​നം വ​രെ; വി​ൻ​ഡീ​സി​നെ​തി​രെ ഇ​ന്ത്യ​ക്ക് മൂ​ന്നു റ​ൺ​സ് ജ​യം

ട്രി​നി​ഡാ​ഡ്: വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് എ​തി​രാ​യ ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് മൂ​ന്നു റ​ൺ​സി​ന്‍റെ ആ​വേ​ശ​ജ​യം. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 309 റ​ൺ​സ് എ​ന്ന വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന വെ​സ്റ്റി​ൻ​ഡീ​സി​ന് ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 305 റ​ൺ​സ് മാ​ത്ര​മേ എ​ടു​ക്കാ​ൻ ആ​യു​ള്ളൂ.

മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ഓ​പ്പ​ണ​ർ ഷാ​യ് ഹോ​പി​നെ വി​ൻ​ഡീ​സി​ന് തു​ട​ക്ക​ത്തി​ൽ ത​ന്നെ ന​ഷ്ട​മാ​യി. 18 പ​ന്തി​ൽ ഏ​ഴ് റ​ൺ​സ് മാ​ത്ര​മാ​ണ് ഹോ​പി​ന്‍റെ സ​മ്പാ​ദ്യം. മ​റ്റൊ​രു ഓ​പ്പ​ണ​ർ കെ​യ്ൽ മി​ൽ​സ് 68 പ​ന്തി​ൽ 75 റ​ൺ​സു​മാ​യി ത​ക​ർ​ത്ത​ടി​ച്ചെ​ങ്കി​ലും മ​റ്റു​ള്ള ബാ​റ്റ​ർ​മാ​ർ‌​ക്ക് റ​ൺ​നി​ര​ക്ക് ഉ​യ​ർ​ത്താ​ൻ സാ​ധി​ക്കാ​ത്ത​ത് തി​രി​ച്ച​ടി​യാ​യി. ബ്ര​ണ്ട​ൻ കിം​ഗ് (66 പ​ന്തി​ൽ 54), ഷം​റെ ബ്രൂ​ക്സ് (61 പ​ന്തി​ൽ 46), നി​ക്കോ​ളാ​സ് പൂ​ര​ൻ (26 പ​ന്തി​ൽ 25) എ​ന്നി​വ​രെ ത​ക​ർ​ത്ത​ടി​ക്കാ​ൻ ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ വിട്ടില്ല.

അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ റൊ​മാ​രി​യോ ഷെ​പ്പേ​ർ​ഡും ( 25 പ​ന്തി​ൽ 39 റ​ൺ​സ്) അ​കീ​ൽ ഹൊ​സൈ​നും (32 പ​ന്തി​ൽ 33 റ​ൺ​സ്) ആ​ഞ്ഞു ശ്ര​മി​ച്ചെ​ങ്കി​ലും ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ അ​വ​രെ വി​ജ​യ​ത്തി​ൽ നി​ന്ന് ത​ട​ഞ്ഞു. ഇ​ന്ത്യ​ക്ക് വേ​ണ്ടി മു​ഹ​മ്മ​ദ് സി​റാ​ജ്, ഷ​ർ​ദു​ൽ താ​ക്കൂ​ർ, യു​സ്‌​വേ​ന്ദ്ര ചാ​ഹ​ൽ എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​തം ഇ​ന്ത്യ​ക്ക് ആ​യി വീ​ഴ്ത്തി.

നേ​ര​ത്തെ, ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ 50 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റി​ന് 308 റ​ൺ​സ് നേ​ടി. ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ​മാ​രാ​യ ശി​ഖ​ർ ധ​വാ​നും ശു​ഭ്മാ​ൻ ഗി​ല്ലും മി​ന്നും പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. 99 പ​ന്തി​ൽ മൂ​ന്ന് സി​ക്സും 10 ഫോ​റും അ​ട​ക്കം ധ​വാ​ൻ 97 റ​ൺ​സ് നേ​ടി. 53 പ​ന്തി​ൽ ര​ണ്ട് സി​ക്സും ആ​റ് ഫോ​റും അ​ട​ക്കം ശി​ഭ്മാ​ൻ ഗി​ൽ 64 റ​ൺ​സ് എ​ടു​ത്തു.

ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ ഇ​വ​ർ 17.4 ഓ​വ​റി​ൽ 119 റ​ൺ​സ് നേ​ടി. ശ്രേ​യ​സ് അ​യ്യ​റും (57 പ​ന്തി​ൽ 54) തി​ള​ങ്ങി. ദീ​പ​ക് ഹൂ​ഡ (27), സൂ​ര്യ​കു​മാ​ർ യാ​ദ​വ് (13), സ​ഞ്ജു സാം​സ​ൺ (12) എ​ന്നി​വ​ർ വേ​ഗം​മ​ട​ങ്ങി. വി​ൻ​ഡീ​സി​ന് വേ​ണ്ടി അ​ൽ​സാ​രി ജോ​സ​ഫും ഗു​ഡ​കേ​ഷ് മോ​ട്ടി​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം നേ​ടി.