ഐഎഎസ് ഓഫിസർ പൂജ സിംഗാളിന്‍റെ സഹായികളില്‍ നിന്ന് എന്‍ഫോഴ്സ്മെന്‍റ് 19 കോടി പിടിച്ചു

റാഞ്ചി: ജാര്‍ഖണ്ഡില്‍ ഐഎഎസ് ഓഫിസറായ പൂജ സിംഗാളിന്‍റെ സഹായികളില്‍ നിന്ന് 19 കോടി രൂപ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധ തിയിലെ അഴിമതിയും ദുരുപയോഗവും സംബന്ധിച്ചാണ് ഇഡി പരിശോധന നടത്തിയത്.

19.31 കോടി രൂപയാണ് ഇഡി റെയ്ഡില്‍ പിടിച്ചത്. ഇതില്‍ 17 കോടി രൂപ പൂജാ സിംഗാളിന്‍റെ കൂടെയുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായ സുമന്‍ കുമാറിന്‍റെ വസതിയില്‍ നിന്നാണ് കണ്ടെത്തിയത്. റെയ്ഡിനിടെ പൂജാ സിംഗാളിന്‍റെ വസതിയില്‍ നിന്ന് ക്രമക്കേട് കണ്ടെത്തിയ രേഖകളും പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്.

ജാര്‍ഖണ്ഡ് ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. 2000,500,200,100 രൂപയുടെ പിടിച്ചെടുത്ത നോട്ടുകളെണ്ണാന്‍ മൂന്ന് നോട്ടെണ്ണല്‍ മെഷീനുകളാണ് ഉപയോഗിച്ചത്.