ശ്രീ​ല​ങ്ക​ന്‍ സ്പി​ന്ന​ര്‍ ദി​ല്‍​രു​വാ​ന്‍ പെ​രേ​ര ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ചു

കൊ​ളം​ബോ: ശ്രീ​ല​ങ്ക​ന്‍ സ്പി​ന്ന​ര്‍ ദി​ല്‍​രു​വാ​ന്‍ പെ​രേ​ര അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ചു. തീ​രു​മാ​നം ഇ​മെ​യി​ല്‍ വ​ഴി​യാ​ണ് ശ്രീ​ല​ങ്ക​ന്‍ ക്രി​ക്ക​റ്റ് സി​ഇ​ഒ ആ​ഷ്‌​ലി ഡി ​സി​ല്‍​വ​യെ അ​റി​യി​ച്ചു.

39 കാ​ര​നാ​യ പെ​രേ​ര ശ്രീ​ല​ങ്ക​യു​ടെ ടെ​സ്റ്റ് ടീ​മി​ന്‍റെ സു​പ്ര​ധാ​ന താ​ര​മാ​യി​രു​ന്നു.ഏ​റ്റ​വും ദൈ​ര്‍​ഘ്യ​മേ​റി​യ ഫോ​ര്‍​മാ​റ്റി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ന​മ്പ​റു​ക​ളും വ​ള​രെ ശ്ര​ദ്ധേ​യ​മാ​ണ്. ടെ​സ്റ്റി​ല്‍ ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ 50, 100 വി​ക്ക​റ്റു​ക​ള്‍ തി​ക​യ്ക്കു​ന്ന ശ്രീ​ല​ങ്ക​ന്‍ താ​രം കൂ​ടി​യാ​ണ് പെ​രേ​ര. യ​ഥാ​ക്ര​മം 11, 25 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ഈ ​നാ​ഴി​ക​ക്ക​ല്ല് നേ​ടി​യ​ത്. അ​തേ ടെ​സ്റ്റി​ല്‍ 10 വി​ക്ക​റ്റും അ​ര്‍​ധ​സെ​ഞ്ചു​റി​യും നേ​ടു​ന്ന ആ​ദ്യ ശ്രീ​ല​ങ്ക​ന്‍ താ​ര​മാ​ണ് ദി​ല്‍​രു​വാ​ന്‍ പെ​രേ​ര.