കൊച്ചി: മൊബൈലിലൂടെ പേയ്മെന്റെുകൾ സാധ്യമാക്കുന്ന ആപ്പുകൾ ഇന്ന് മണിക്കൂറുകൾ പ്രവർത്തനരഹിതമായി. ജനപ്രിയ ആപ്പുകളായ ഗൂഗിൾ പേയും ഫോൺ പേയും പണിമുടക്കിയത് നിരവധി പേരെ ബുദ്ധിമുട്ടിലാക്കി.
ആപ്പുകളുടെ സപ്പോർട്ടിംഗ് സോഫ്ട് വെയറായ യുണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സിന്റെ സാങ്കേതിക തകരാറാണ് ആപ്പുകളുടെ പ്രവർത്തനം തടസ്സപ്പെടാൻ കാരണം. ബാങ്കുകളുടെ മൊബൈൽ ബാങ്കിംഗ് സേവനത്തേക്കാൾ ലളിതമാണ് ഈ ആപ്പുകളുടെ പ്രവർത്തന രീതി.
ഏതു സാധാരണക്കാരനും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുമെന്നതിനാൽ ഗൂഗിൾ പേയും ഫോൺ പേയും ഉപയോഗിക്കുന്നവർ നിരവധിയാണ്. വൈകീട്ടോടെ തകരാർ പരിഹരിച്ചതായി കമ്പനി ട്വിറ്ററിലൂടെ അറിയിച്ചു.